ജീവനക്കാർ എത്തുന്നത് തോന്നുന്ന സമയത്ത്, മരുന്നുണ്ടെങ്കിലും കുറുപ്പടികൾ സമീപത്തെ മെഡിക്കൽ സ്റ്റോറിലേക്ക്; പിറവന്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മിന്നൽപരിശോധനയിൽ  വൻ ക്രമക്കേട്

പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  ല​ത സോ​മ​രാ​ജ​ന്‍റെ​യും ആ​രോ​ഗ്യ​സ്റ്റാ​ന്‍റിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു ഡി ​നാ​യ​രു​ടെ​യും​നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. എ​ക്സ്പ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ര​സ​റ്റ്മോ​ൾ ഗു​ളി​ക​ക​ളും ജീ​വി​ത ശൈ​ലി രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന വി​ല​പി​ടി​പ്പു​ള്ള ഇ​ൻ​സു​ലി​ൻ മ​രു​ന്നു​ക​ള​ട​ക്കം ക​ണ്ടെ​ത്തി.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ 10.30നും, ​സ്വീ​പ്പ​ർ അ​ട​ക്ക​മു​ള്ള​വ​ർ 11 നുംവരെ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത് .ഇ​ൻ​സു​ലി​ൻ മ​രു​ന്ന​ുക​ൾ ന​ശി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി .മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ യ​ഥാ​സ​മ​യം എ​ത്തു​ന്നി​ല്ലെ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ദി​നം​പ്ര​തി മു​ന്നൂ​റി​നും അ​ഞ്ഞൂ​റി​നും ഇ​ട​യി​ൽ രോ​ഗി​ക​ളാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി​എ​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​മ്പ​ന​രു​വി​യി​ൽ നി​ന്ന​ട​ക്കം രാ​വി​ലെഎട്ടോടെ രോ​ഗി​ക​ൾ എ​ത്തു​മെ​ങ്കി​ലും ഡോ​ക്ട​റെ കാ​ണു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​പ്രതി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.​തു​ട​ർ​ന്നാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഏ​താ​ണ്ട് പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഡോ​ക്ട​ർ ഇ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് .മു​ള്ളു​മ​ല, കു​രി​യോ​ട്ടു​മ​ല ,വെ​ള്ളം തെ​റ്റി ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം കി​ലോ​മീ​റ്റ​ർ താ​ണ്ടി​യാ​ണ് രോ​ഗി​കൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത് . പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ആ​രോ​ഗ്യ​കേ​ന്ദ്രം ആ​ണി​ത് .വ്യാ​പ​ക​മാ​യ പ​രാ​തി​യെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡേ​റ്റ് ക​ഴി​ഞ്ഞ പാ​ര​സെ​റ്റ​മോ​ൾ അ​ട​ക്ക​മു​ള്ള ഗു​ളി​ക​ക​ളും മ​രു​ന്നു​ക​ളും ക​ണ്ടെ​ത്തി​യ​ത് .

പ്ര​മേ​ഹ​മ​ട​ക്ക​മു​ള്ള രോ​ഗ​മു​ള്ള​നൂ​റു ക​ണ​ക്കി​ന് വൃ​ദ്ധ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​വ​ർ​ക്കാ​യി ന​ൽ​കു​വാ​നാ​യി സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഇ​ൻ​സു​ലി​ൻ മ​രു​ന്നു​ക​ൾ പോ​ലും യ​ഥാ​സ​മ​യം ന​ൽകു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്കി​ടെ​യാ​ണ് ഡേ​റ്റ് ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റുകാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മ​രു​ന്നു​ക​ൾ ഇ​വി​ടെ ഇ​ല്ല എ​ന്നു പ​റ​ഞ്ഞു രോ​ഗി​ക​ളെ പു​റ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. മ​രു​ന്നു​ക​ൾ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു .

ഇ​തി​നി​ടെ​യാ​ണ് ഡേ​റ്റ് ക​ഴി​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത് .ഡേ​റ്റ് ക​ഴി​ഞ്ഞ​വ രോ​ഗി​ക​ൾ​ക്ക് ന​ൽ​ക​രു​തെന്ന ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ​യാ​ണ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഡേ​റ്റ് ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ ഇ​വി​ടെ വി​ത​ര​ണം ചെ​യ്തു വ​ന്നി​രു​ന്ന​ത് .വി​വ​രം​അ​റി​ഞ്ഞ രോ​ഗി​ക​ളി​ൽ പ​ല​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ്.

Related posts