ന്യൂഡൽഹി: ഇന്ത്യ-ചൈന നയതന്ത്രബന്ധം സാവധാനം സാധാരണ നിലയിലേക്കു നീങ്ങുന്നുവെന്ന് വാണിജ്യമന്ത്രി പിയൂ ഷ് ഗോയൽ.
അതിർത്തിത്തർക്കം പരിഹരിക്കുന്നതോടെ സ്വഭാവികമായി സംഘർഷം അവസാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.അതിർത്തിപ്രശ്നത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായൊരു തീരുമാനത്തിനു ശ്രമിക്കുകയാണെന്ന് തിങ്കളാഴ്ച സമാപിച്ച ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞിരുന്നു.
ആഗോളവ്യാപാരം സുഗമമാക്കുന്നതിന് കൂടുതൽ ധാരണകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.