പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ഇ​ന്ന് തു​ട​ങ്ങും; ആ​ദ്യ​ദി​നം ക്ലാ​സി​ലെ​ത്തു​ന്ന​ത് 3,22,147 വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 2076 സ​ർ​ക്കാ​ർ​എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ​ദി​നം 3,22,147 കു​ട്ടി​ക​ള്‍ ക്ലാ​സി​ലെ​ത്തും. മു​ഖ്യ അ​ലോ​ട്‌​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. ​വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് സ്വീ​ക​രി​ക്കും. ​മെ​റി​റ്റി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് 41,222 സീ​റ്റു​ക​ളാ​ണ്. ഇ​വ ഉ​ള്‍​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റ​റ​റി അ​ലോ​ട്‌​മെ​ന്‍റ് ന​ട​ത്തും.

ഏ​ക​ജാ​ല​കം​വ​ഴി മെ​റി​റ്റി​ല്‍ ഇ​തു​വ​രെ 2,67,920 കു​ട്ടി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്നി​ട്ടു​ള്ള​ത്. മ​റ്റു​വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍: സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട- 4,333, മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ (എം.​ആ​ര്‍.​എ​സ്.) 868, ക​മ്യൂ​ണി​റ്റി ക്വാ​ട്ട- 19,251, മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട- 19,192, അ​ണ്‍​എ​യ്ഡ​ഡ്- 10,583. ആ​കെ- 3,22,147.

Related posts

Leave a Comment