തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് രാവിലെ ബിനോയ് വിശ്വത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മന്ത്രിസഭ യോഗത്തില്‍ വിഷയം പരിഗണിക്കുമ്പോള്‍ എതിര്‍പ്പ് അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സര്‍ക്കാരിന്റെ നിലപാടില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മും മന്ത്രിയും സിപിഐയുടെ നിലപാട് തള്ളിയിരുന്നു.