മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 101 പേ​ർ കു​ടു​ങ്ങി! മഞ്ചേരി പോലീസ് ഒറ്റദിവസം കൊണ്ട് പിഴയിട്ടത് അരലക്ഷം രൂപ

മ​ഞ്ചേ​രി: കോ​വി​ഡ് 19 മ​ഹാ​മാ​രി വീ​ണ്ടും പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്ന​ലെ മ​ഞ്ചേ​രി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 101 പേ​ർ കു​ടു​ങ്ങി.

മാ​സ​്ക് ധ​രി​ക്കാ​ത്ത​തി​നു 500 രൂ​പ​യാ​ണ് പി​ഴ​യീ​ടാ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ മാ​ത്രം പി​ടി​കൂ​ടി​യ 101 പേ​രി​ൽ നി​ന്നാ​യി 50500 രൂ​പ മ​ഞ്ചേ​രി പോ​ലീ​സ് പി​ഴ​യി​ന​ത്തി​ൽ വ​സൂ​ലാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ൾ പ്ര​തി​ദി​നം 50 പേ​രെ എ​ന്ന ക​ണ​ക്കി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 100 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

മാ​സ്ക് ധ​രി​ക്കാ​തെ​യും കൂ​ട്ടം കൂ​ടി നി​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.
നേ​ര​ത്തെ 200 രൂ​പ​യാ​യി​രു​ന്നു പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

പി​ന്നീ​ട് അ​ത് 500 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശി​ക്ഷ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment