തുറവൂര്‍: മദ്രസ അധ്യാപകന് പോക്സോ കേസില്‍ പോലീസ് പിടിയില്‍. പത്തു വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അധ്യാപകന് പാലക്കാട് കുമാരനെല്ലൂര്‍ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടില്‍ ഉമ്മര്‍ (45) ആണ് പിടിയിലായത്.
മതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പാലക്കാട് തൃത്താല പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.
ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.