ആരോഗ്യമന്ത്രി കാണേണ്ട കാഴ്ച തന്നെ..! കോട്ടയം മെഡിക്കൽ കോളജ് പൊടിപാറ ബ്ലോക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് ഭീ​തി​ജ​ന​ക​മാം വി​ധം പ​ട​ർ​ന്നു പി​ടി​ക്കു​ന്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബ് പ​രി​ശോ​ധ​നാ കേ​ന്ദ്രം. ഇ​വി​ടെ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി നി​ല്ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്.

മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ടി​പാ​റ മെ​മ്മോ​റി​യ​ൽ ബ്ലോ​ക്കി​ൽ 24 മ​ണി​ക്കൂ​റും​പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കൂ​ട്ടം കൂ​ടി ത​ങ്ങ​ളു​ടെ ഉൗ​ഴം കാ​ത്ത് നി​ൽ​ക്കു​ന്ന​ത്.

രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​നാ സാം​പി​ളു​ക​ൾ നൽ കാനും പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​നു​മാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഇ​വി​ടെ ക്യൂ ​നി​ൽ​ക്കു​ന്ന​ത്.

സാം​പി​ളു​ക​ൾ ന​ല്കാ​നും, പ​ണം അ​ട​യ്ക്കാ​നും പ​രി​ശോ​ധ​നാ ഫ​ലം സ്വീ​ക​രി​ക്കാ​നു​മാ​യി ഇ​വി​ടെ നാ​ലു കൗ​ണ്ട​റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ൽ കൂ​ടു​ത​ൽ കൗ​ണ്ട​റുക​ൾ തു​റ​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നുമാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment