കെബാബ് കടയുമായി പോഡോൾസ്കി

കൊളോണ്‍: ജർമനിയുടെ മുൻ ലോകകപ്പ് ഫുട്ബോൾ താരം ലൂക്കാസ് പോഡോൾസ്കി കൊളോണിൽ ഡോണർ കെബാബ് ഷോപ്പ് തുടങ്ങി.

മംഗൽ ഡോണർ എന്നു പേരിട്ടിരിക്കുന്ന കടയിൽ ഉച്ചയ്ക്കുശേഷം താരത്തെ നേരിൽ കാണാനും ആരാധകർക്ക് അവസരം കിട്ടും. മറ്റു രണ്ടു പങ്കാളികൾക്കൊപ്പമാണ് മുപ്പത്തിരണ്ടുകാരന്‍റെ പുതിയ സംരംഭം.

കഴിഞ്ഞ ജൂണിൽ കൊളോണിൽ ഒരു ഐസ് ക്രീം ഷോപ്പും അദ്ദേഹം ആരംഭിച്ചിരുന്നു. അതിന്‍റെ പ്രവർത്തനം സജീവവുമാണ്. കെബാബ് ബിസിനസിലും അദ്ദേഹം സജീവമായിരിക്കുമെന്നാണ് വക്താവ് സെബാസ്റ്റ്യൻ ലാംഗെ പറയുന്നത്.

ഐസ് ക്രീം ഷോപ്പിൽ അദ്ദേഹം ആരാധകരെ കാണുകയും ഐസ് ക്രീം സണ്‍ഡേകളുടെ ഡിസൈനിൽ നേരിട്ട് ഇടപെടുകയും ചെയ്തു വരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts