ചാത്തന്നൂർ:കോടതി വിട്ടയച്ച ആളെ വീണ്ടും അതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചാത്തന്നൂർ എസ് എച്ച് ഒ യ്ക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത. ഇതിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ ഭാഗം കേൾക്കാനും കമ്മിഷൻ തീരുമാനിച്ചു. കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ജനുവരി 29 ന് പരാതിക്കാരനെ പരവൂർ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽപരാതിക്കാരനെ അതേ കേസിൽ കഴിഞ്ഞ ഫെബ്രുവരി 12 ന് അറസ്റ്റ് ചെയ്തു. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ മതിൽ ചാടിക്കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.
പോലീസ് ജീപ്പിൽ ഇരുന്ന് പോലീസ് ഇ-കോർട്ട് സംവിധാനം പരി ശോധിച്ചപ്പോഴാണ് വെറുതേ വിട്ട വിവരം മനസിലാക്കിയത്. പൊലീ സ് സ്റ്റേഷനിൽ വച്ച് ഇ-കോർട്ട് സംവിധാനം മനസിലാക്കി വേണമായിരുന്നു നടപടി എടുക്കേണ്ടിയിരുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അറസ്റ്റിന്റെ കാരണം കൂടും ബാംഗങ്ങളോട് പൊലീസ് പറഞ്ഞില്ലെന്നു പരാതിക്കാരനായ പള്ളി മൺ സ്വദേശി വി.ആർ. അജി പറ ഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട കേസ് തീർന്നതാണെന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. എന്നാൽ ഇക്കാര്യങ്ങളൊന്നും പൊലീസ് റിപ്പോർട്ടിൽ ഇല്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു.