ദേശീയ പണിമുടക്കിൽ ശബരിമല സർവീസുകള്‍ മുടങ്ങില്ലെന്ന് ആവർത്തിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: ദേശീയ പണിമുടക്കു നട‌ക്കുന്ന എട്ടിനും ഒന്പതിനും ശബരിമല സ്പെഷൽ സർവീസുകൾ മുടങ്ങില്ലെന്നാവർത്തിച്ച് കെഎസ്ആർടിസി. പമ്പയിലേക്കും തിരിച്ചും ബസുകൾ ഉണ്ടാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

എല്ലാ ഡിപ്പോകളിൽ നിന്നും ബസുകൾ സർവീസ് നടത്തും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു ബസുകൾ ഉണ്ടാകും. ചെങ്ങന്നൂർ, കുമളി, കോട്ടയം, എറണാകുളം ബസ് സ്‌റ്റേഷനുകളിലേക്കാണു കൂടുതൽ സർവീസുകൾ ഉണ്ടാവുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related posts