നടിയുടെ ദൃശ്യങ്ങളടങ്ങിയതെന്നു സംശയിക്കുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തി; കണ്ടെത്തിയത് കോയമ്പത്തൂരില്‍ നിന്ന്

suni600കൊച്ചി: യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നു സംശയിക്കുന്ന മൊബൈല്‍ കോയമ്പത്തൂരില്‍ നിന്നു കണ്ടെത്തി. പ്രധാനപ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും തെളിവെടുപ്പിനായി കോയമ്പത്തൂര് എത്തിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ പീളമേട്ടിലാണ് സുനി ഉപേക്ഷിച്ചതെന്നു പറയപ്പെടുന്ന മൊബൈല്‍ അവസാനമായി സിഗ്നല്‍ കാണിച്ചത് കോയമ്പത്തൂരിലെ പീളമേട്ടിലായിരുന്നു. സുനി ഒളിവില്‍ കഴിഞ്ഞതും ഇവിടെത്തന്നെയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെളിവെടുപ്പിനായി പ്രതികളെ ഇവിടെയെത്തിയച്ചത്.പുലര്‍ച്ചെ 4.10നായിരുന്നു തെളിവെടുപ്പിനായി പോലീസ് സംഘം പ്രതികളുമായി പുറപ്പെട്ടത്. ആദ്യം സുനി പറഞ്ഞതനുസരിച്ച മൂന്നിടങ്ങളില്‍ ഫോണിനായി തെരച്ചില്‍ നടത്തിയെങ്കിലും മൂന്നിടത്തു നിന്നും ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയത് നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണാണോയെന്ന് പരിശോധനയ്ക്കു ശേഷം മാത്രമേ പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്.

Related posts