ഗു​ണ്ടാബ​ന്ധമുള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; തലസ്ഥാനത്തുമാത്രമല്ല മറ്റു ജില്ലകളിലെ പോലീസുകാർക്കെതിരേയും നടപടി


തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ-​മാ​ഫി​യ ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ര​ട​ക്കം 25 പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രേ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ​ത്ത് സി​ഐ​മാ​ർ, ഏ​ഴ് എ​സ്ഐ​മാർ, 6 സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

നി​ല​വി​ൽ ത​ല​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണ​മെ​ങ്കി​ലും മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ഗു​ണ്ട​ക​ളു​മാ​യു​ള്ള ബ​ന്ധം വ​ഴി അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം ന​ട​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം.

അ​തേ​സ​മ​യം ഗു​ണ്ടാ- മാ​ഫി​യ ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സു​കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റി​യ തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം പൊ​ലീ​സി​ൽ സ്റ്റേ​ഷ​നി​ൽ റൂ​റ​ൽ എ​സ്.​പി. ഡി.​ശി​ൽ​പ്പ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു.

ആ​രോ​പ​ണം ഉ​യ​ർ​ന്ന പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളു​ടെ ഫ​യ​ലു​ക​ൾ എ​സ്പി വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി. സാ​ന്പ​ത്തി​ക, തൊ​ഴി​ൽ ത​ട്ടി​പ്പ് ത​ർ​ക്ക കേ​സു​ക​ളു​ടേ​യും പി​ടി​ച്ചു​പ​റി കേ​സു​ക​ളു​ടേ​യും ഫ​യ​ലു​ക​ളാ​ണ് വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഗു​ണ്ടാ മാ​ഫി​യ ബ​ന്ധ​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​ല കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​സ്പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​റ്റു ജി​ല്ല​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​രോ​പ​ണം ഉ​യ​രു​ന്ന പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. ഇ​തി​നു​ള്ള പ​രി​ശോ​ധ​ന ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​ണ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കും.

Related posts

Leave a Comment