കാച്ചിട്ട പോസീന്‍റെ കാലത്തേക്ക്..! ഓ​ട്ടോ തൊ​ഴി​ലാ​ളി​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ​നം; സ്റ്റേഷനിലെ ക്രൂരമർദനത്തെ തുടർന്ന് സലിം അബോധവ സ്ഥയിലായി; ഭാര്യ എത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലാക്കി

പാ​ലോ​ട് : രോ​ഗി​യാ​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. പെ​രി​ങ്ങ​മ്മ​ല ഗാ​ർ​ഡ് സ്റ്റേ​ഷ​ൻ കു​ണ്ട​റ​പ്പ​ൻ​കാ​ട് ഷാ​ൻ മ​ൻ​സി​ലി​ൽ സ​ലി (46 ) മി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ഇന്നലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ഓ​ട്ടം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ​ലി​മി​നെ കാ​ട്ടി​ല​ക്കു​ഴി​യി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ട് നി​ർ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ത​ല്ലി​യ​ത്. മൂ​ന്നു പോ​ലീ​സു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​ച്ചി​ഴ​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചും മ​ർ​ദി​ച്ചു. ബൂ​ട്ടി​ട്ട് നാ​ഭി​ക്ക് തൊ​ഴി​ക്കുകയും ലാ​ത്തിക്ക് നടുവിന് അടി ക്കുകയും ചെയ്തതായി പറയുന്നു. അ​ടി​യേ​റ്റ് കാ​ലി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തും പരിക്കുണ്ട്. ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു വീ​ഴു​ന്ന​തു വ​രെ മ​ർ​ദി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് സ്റ്റേ​ഷ​നി​ലോ​ടി​യെ​ത്തി​യ സലീ മിന്‍റെ ഭാ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന സ​ലി​മി​നെ ക​ണ്ട് നി​ല​വി​ളി​ച്ചു. ഇ​തു കേ​ട്ട് നാ​ട്ടു​കാ​രും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ്റ്റേ​ഷ​നി​ലെ​ത്തി. ശേ​ഷ​മാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സ​ലി​മി​നെ പാ​ലോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള സ​ലി​മി​ന് ര​ണ്ടു ത​വ​ണ ഹൃ​ദ​യാ​ഘാ​തം വ​ന്നി​ട്ടു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രോ​ഗി​യാ​യ സ​ലി​മി​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts