ഗതാഗത തടസമുണ്ടാക്കി പോലീസിന്‍റെ വാഹനപരിശോധന; ചോദ്യം ചെയ്ത  എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി

കോ​ത​മം​ഗ​ലം: എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി. കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ.​സി. ബോ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണു സ്ഥ​ലം​മാ​റ്റം. വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കാ​യി റേ​ഞ്ച് ഐ​ജി​യെ ഡി​ജി​പി ചു​മ​ല​പ്പെ​ടു​ത്തി. ആ​ന്‍റ​ണി​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും നി​ർ​ദേ​ശ​മു​ണ്ട്.

തി​ര​ക്കേ​റി​യ ത​ങ്ക​ളം മ​ല​യി​ൻ​കീ​ഴ് ബൈ​പാ​സ് റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കും വി​ധം പോ​ലീ​സ് വാ​ഹ​നം അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന എം​എ​ൽ​എ ചോ​ദ്യം ചെ​യ്ത​താ​ണ് എ​സ്ഐ​യെ ചൊ​ടി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts