ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ നേർച്ചപ്പെട്ടികളും യാത്രചെയ്യാൻ വാഹനവും മോഷ്ടിക്കും; ​പൊ​ൻ​പ​ള്ളി മോ​ഷ​ണക്കേസിൽ പി​ടി​യി​ലാ​യവരിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


കോ​ട്ട​യം: പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ടം​ഗ സം​ഘം പി​ടി​യി​ലാ​യ​തോ​ടെ തെ​ളി​യു​ന്ന​തു നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ.

അ​യ​ർ​ക്കു​ന്നം അ​മ​യ​ന്നൂ​ർ വ​ര​കു​മ​ല കോ​ള​നി തേ​വ​ർ വ​ട​ക്കേ​തി​ൽ ശ​ര​ത്ത് (23), തി​രു​വ​ഞ്ചൂ​ർ ന​രി​മ​റ്റം സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ അ​ശ്വി​ൻ (19) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പൊ​ൻ​പ​ള്ളി സെ​ന്‍​റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ഈ​സ്റ്റ് പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

നാ​ളു​ക​ൾ​ക്കു മു​ന്പ് കോ​ട്ട​യം ഇ​റ​ഞ്ഞാ​ൽ ക്ഷേ​ത്ര​ത്തി​ൽ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തും പാ​ന്പാ​ടി​യി​ൽ​നി​ന്നു മൂ​ന്നു ബൈ​ക്കു​ക​ൾ മോ​ഷ്്ടി​ച്ച​തും ത​ങ്ങ​ളാ​ണെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഈ ​ര​ണ്ടു കേ​സു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചും സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന പ​ല മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

മോ​ഷ​ണ​ത്തി​ലു​ടെ ല​ഭി​ക്കു​ന്ന പ​ണം ഇ​വ​ർ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ​നി​ന്നും ല​ഭി​ച്ചി​രു​ന്ന ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ വി​വി​ധ ക​ട​ക​ളി​ൽ ന​ല്കി നോ​ട്ടു​ക​ളാ​ക്കി മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

100 രൂ​പ വ​രെ​യു​ള്ള ചി​ല്ല​റ നാ​ണ​യ​ങ്ങ​ളാ​ണ് ഇ​വ​ർ ക​ട​ക​ളി​ൽ ന​ല്കി​യി​രു​ന്ന​ത്. ക​ട​ക​ളി​ൽ​നി​ന്നും ചെ​റി​യ തു​ക​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ശേ​ഷം 500ന്‍​റെ നോ​ട്ടു​ക​ളാ​ണ് ഇ​വ​ർ ന​ല്കി​യി​രു​ന്ന​ത്.

ഈ​സ​മ​യം ക​ട​യു​ട​മ ചി​ല്ല​റ ചോ​ദി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ ന​ല്കി നോ​ട്ടു​ക​ൾ വാ​ങ്ങി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ചി​ല്ല​റ നാ​യ​ണ​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ഇ​വ​ർ​ക്കു മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പ​തി​വാ​യി ചി​ല്ല​റ നാ​ണ​യ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നും മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നും ഇ​വ​ർ ക​റ​ങ്ങി​ന​ട​ന്നി​രു​ന്ന​തു മോ​ഷ്്ടി​ച്ചെ​ടു​ക്കു​ന്ന ബൈ​ക്കു​ക​ളി​ലാ​ണ്. മോ​ഷ്്ടി​ച്ചെ​ടു​ക്കു​ന്ന ബൈ​ക്ക് കു​റ​ച്ചു​ദി​വ​സം ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

ഇ​ന്ന​ലെ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു പൊ​ൻ​പ​ള്ളി പ​ള്ളി​യി​ൽ എ​ത്തി​യ​തും ഇ​വ​ർ അ​യ​ർ​ക്കു​ന്ന​ത്തു​നി​ന്നും മോ​ഷ്്ടി​ച്ചെ​ടു​ത്ത ബൈ​ക്കി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ണ്ടാ​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വ് രീ​തി.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ കു​ത്തി​ത്തു​റ​ന്നാ​ണ് ഇ​വ​ർ പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ എ​ത്തി സി​സി​ടി​വി സ്ഥാ​പി​ക്കാ​ത്ത ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ക​ണ്ടു​വ​യ്ക്കും.

തു​ട​ർ​ന്നു അ​ർ​ധ​രാ​ത്രി​യോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്തു ഏ​തെ​ങ്കി​ലും ബൈ​ക്ക് മോ​ഷ്്ടി​ച്ചു ക​ണ്ടു​വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി പു​ല​ർ​ച്ചെ നാ​ലി​നു മു​ന്പ് തി​രി​കെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ക്കാ​ൻ ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന രീ​തി ഇ​വ​ർ​ക്കി​ല്ല.പൊ​ൻ​പ​ള്ളി പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ട കു​ത്തി​ത്തു​റ​ക്കു​ന്ന ശ​ബ്്്ദം സ​മീ​പ​വാ​സി കേ​ട്ട​തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ​ദ്ധ​തി പൊ​ളി​ഞ്ഞ​ത്.

ശ​ബ്്ദം കേ​ട്ടു മോ​ഷ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സ​മീ​പ​വാ​സി മ​റ്റ് അ​യ​ൽ​വാ​സി​ക​ളെ ഫോ​ണി​ൽ വി​വ​ര​മ​റി​യി​ച്ചു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്ഐ എം.​എ​ച്ച്. അ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment