മ​ന്ത്രി ഇ​ത​റി​യ​ണം…  അധികാരികളുടെ അലംഭാവത്തിൽ ടൂ​റി​സം വി​ക​സ​നം പൂ​മ​ല ക​യ​റാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ന്നു


സ്വ​ന്തം ലേ​ഖ​ക​ൻ
പൂ​മ​ല: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​മ​ല ഡാം ​ഈ അ​വ​ധി​ക്കാ​ല​ത്തും അ​ധി​കാ​രി​ക​ളു​ടെ ക​നി​വു​കാ​ത്തി​രി​ക്കു​ന്നു.

ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ധ്യ​വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​ൻ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണു പൂ​മ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​ട്ടും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കാ​ലൊ​ടി​ഞ്ഞ ഇ​രി​പ്പി​ട​ങ്ങ​ളാ​ണ് ഏ​റെ​യും. ഇ​രു​ന്നാ​ൽ വീ​ഴും, വ​സ്ത്ര​ങ്ങ​ളും അ​ഴു​ക്കാ​കു​മെ​ന്നു​റ​പ്പ്.

ഡാം ​മാ​ത്രം ക​ണ്ടു മ​ട​ങ്ങാ​മെ​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്രം പൂ​മ​ല​യി​ലേ​ക്കു പോ​യാ​ൽ മ​തി​യെ​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ഡാം ​പ​രി​സ​രം ടൈ​ൽ വി​രി​ച്ച് ഭം​ഗി​യാ​ക്കി​യി​ട്ടു​ണ്ട്. കു​തി​ര സ​വാ​രി​യും ബോ​ട്ടിം​ഗും നി​ർ​ത്ത​ലാ​ക്കി. ഇ​തു​ണ്ടെ​ന്നു ക​രു​തി കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​രെ​ത്തു​ന്നുണ്ട്. അതിനാൽ ബ​ന്ധ​പ്പെ​ട്ട ആ​ളുക​ളോ​ടു സ​ഞ്ചാ​രി​ക​ൾ ത​ട്ടി​ക്ക​യ​റു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

സൈ​ക്കി​ളിം​ഗ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്ക​ണ​മെ​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നും അ​ധി​കാ​രി​ക​ൾ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണ്.

പൂ​മ​ല​യ്ക്ക​ടു​ത്തു​ള്ള ചെ​പ്പാ​റ, വാ​ഴാ​നി, പ​ത്താ​ഴ​ക്കു​ണ്ട് എ​ന്നീ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ഒരു​മി​പ്പി​ച്ച് ന​ല്ല രീ​തി​യി​ൽ ഒ​രു ടൂ​റി​സം സ​ർ​ക്യൂ​ട്ട് ഈ ​മേ​ഖ​ല​യി​ൽ സാ​ധ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ധി​കാ​രി​ക​ളു​ടെ മ​ടി​യും നി​സ​ഹ​ക​ര​ണ​വും മൂ​ലം ഇ​ല്ലാ​താ​കു​ന്ന​ത്.

പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നുവേ​ണ്ടി ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടു നീ​ളെ ന​ട​ന്നു പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്പോ​ഴാ​ണു ടൂ​റി​സം വി​ക​സ​നം പൂ​മ​ല ക​യ​റാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്.

Related posts

Leave a Comment