ഐ​സി​സി വ​നി​താ ഏ​ക​ദി​ന റാങ്കിംഗ്: പൂ​നം റൗ​ത്തി​ന് മു​ന്നേ​റ്റം

 

ദു​ബാ​യ്: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ബാ​റ്റ്സ് വു​മ​ൺ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ പൂ​നം റൗ​ത്തി​ന് മു​ന്നേ​റ്റം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​ക​ദി​ന​പ​ര​ന്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് താ​ര​ത്തെ ആ​ദ്യ ഇ​രു​പ​തി​നു​ള്ളി​ലെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ 62 നോ​ട്ടൗ​ട്ട്, 77, 104 നോ​ട്ടൗ​ട്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്കോ​റു​ക​ൾ. പു​തി​യ പ​ട്ടി​ക​യി​ൽ താ​രം 18-ാം സ്ഥാ​ന​ത്താ​ണ്. ഇ​തി​നു​മു​ന്പ് 13-ാം റാ​ങ്കി​ലെ​ത്തി​യ​താ​ണ് റൗ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളി​ൽ മു​ന്നി​ലു​ള്ള​ത്. മ​ന്ദാ​ന ഏ​ഴാ​മ​തും ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ് ഒ​ന്പ​താം സ്ഥാ​ന​ത്തു​മാ​ണ്.

വൈ​സ് ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ര​ണ്ടു സ്ഥാ​നം മു​ന്നേ​റി 15-ാം സ്ഥാ​ന​ത്തെ​ത്തി. വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലി​സെ​ലി ലീ​യാ​ണ് ഒ​ന്നാ​മ​ത്.

Related posts

Leave a Comment