മ​ഹാ​പൂ​രം ക​ഴി​ഞ്ഞ്… ഒമ്പ​താം നാ​ളി​ൽ വെ​ടി​ക്കെ​ട്ട് പൂ​രം… വ​ർ​ഗീ​സി​ന് സ്വ​സ്ഥ​മാ​യി ഒ​ന്നു​റ​ങ്ങ​ണം;​വ​ട​ക്കു​ന്നാ​ഥ​നു മു​ന്നി​ൽ കൂ​പ്പു​കൈ​ക​ളോ​ടെ ഷീ​ന


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ന്നൊ​ന്നു സ്വ​സ്ഥ​മാ​യി സ​മാ​ധാ​ന​ത്തോ​ടെ കി​ട​ന്നു​റ​ങ്ങ​ണം – ​തൃ​ശൂ​ർ ന​ഗ​ര​ത്തെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് പൊ​ട്ടി​ച്ചു​തീ​ർ​ത്ത പൂ​രം​വെ​ടി​ക്കെ​ട്ടി​നു ശേ​ഷം പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​നുവേ​ണ്ടി വെ​ടി​ക്കെ​ട്ടൊ​രു​ക്കി​യ വ​ർ​ഗീ​സി​ന്‍റെ ആ​ദ്യ​പ്ര​തി​ക​ര​ണം ഇ​താ​യി​രു​ന്നു.

എ​ല്ലാ​വ​രും വ​ന്ന് ഗം​ഭീ​ര​മാ​യി എ​ന്ന​ഭി​ന​ന്ദി​ക്കു​ന്പോ​ൾ പ്ര​ശം​സ​ക​ൾ​ക്കെ​ല്ലാം സ്നേ​ഹ​പൂ​ർ​വം ന​ന്ദി പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു വ​ർ​ഗീ​സ്.

ആ​ദ്യ​ത്തെ പൂ​രം വെ​ടി​ക്കെ​ട്ട് ത​രി​ന്പും മോ​ശ​മാ​ക്കി​യി​ല്ലെ​ന്നു കാ​ല​ങ്ങ​ളാ​യി വെ​ടി​ക്കെ​ട്ടു ക​ണ്ട് മാ​ർ​ക്കി​ടു​ന്ന​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷം എ​ന്നു വ​ർ​ഗീ​സി​ന്‍റെ മ​റു​വാ​ക്ക്.

ഒ​പ്പംനി​ന്ന പ​ണി​ക്കാ​രും ഈ ​മേ​ഖ​ല​യി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള ബ​ന്ധു​ക്ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​മെ​ല്ലാം ചേ​ർ​ന്ന​പ്പോ​ൾ ന​ല്ല വെ​ടി​ക്കെ​ട്ട് കാ​ഴ്ച​വയ്ക്കാ​നാ​യെ​ന്നു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

തി​രു​വ​ന്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് നാ​യ്ക്ക​നാ​ലി​ൽവ​ച്ച് സെ​മി ഫി​നി​ഷിം​ഗ് ന​ട​ത്തി കൂ​ട്ട​പ്പൊ​രി​ച്ചി​ലി​ലേ​ക്ക് ക​ത്തി​ക്ക​യ​റു​ന്പോ​ൾ ഷീ​ന സ​ന്തോ​ഷം​കൊ​ണ്ട് വി​തു​ന്പാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

കാ​ത്തു​കാ​ത്തി​രു​ന്ന ആ​ദ്യ​ പൂ​രം വെ​ടി​ക്കെ​ട്ട് മ​ഴ കൊ​ണ്ടു​പോ​യ​തി​ന്‍റെ തീ​രാ​സ​ങ്ക​ട​മാ​യി​രു​ന്നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വെ​ടി​ക്കെ​ട്ട് പൊ​ട്ടി​ക്ക​യ​റു​ന്പോ​ൾ സ​ന്തോ​ഷ​ക്ക​ണ്ണീ​രാ​യി പെ​യ്തി​റ​ങ്ങി​യ​ത്.

വെ​ടി​ക്കെ​ട്ടു ക​ഴി​ഞ്ഞ​തും ഭ​ർ​ത്താ​വ് സു​രേ​ഷും പ​ണി​ക്കാ​രും ഓ​ടി​യെ​ത്തി ഷീ​ന​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ടു മൂ​ടി. ഷീ​ന നേ​രെ പോ​യ​തു വ​ട​ക്കു​ന്നാ​ഥ​നെ തൊ​ഴാ​നാ​ണ്.

കൂ​പ്പു​കൈ​ക​ളോ​ടെ വ​ട​ക്കു​ന്നാ​ഥ​നു മു​ന്നി​ലെത്തി​യ​പ്പോ​ഴേ​ക്കും ഷീ​ന​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്നു. എ​ല്ലാ​റ്റി​നും ന​ന്ദി പ​റ​ഞ്ഞ് ഷീ​ന മ​ട​ങ്ങു​ന്പോ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ദേ​വ​സ്വ​ക്കാ​രും നാ​ട്ടു​കാ​രു​മെ​ല്ലാം തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തേ​ക്കു വ​ന്നു​തു​ട​ങ്ങി​യി​രു​ന്നു

. മ​ഴ ശ​രി​ക്കും പേ​ടി​പ്പി​ച്ചെ​ന്നു ഷീ​ന​യും ഭ​ർ​ത്താ​വ് സു​രേ​ഷും പ​റ​ഞ്ഞു.

Related posts

Leave a Comment