മോദിക്ക് 68 വയസ്! പിറന്നാളാഘോഷം വാരാണസിയിൽ; അന്നുതന്നെ മോദിയുടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ടു​ത്ത സിനിമയും കാണും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 68-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷംഅ​ദ്ദേ​ഹ​ത്തി​ന്‍റെ നി യോജക മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ തിങ്കളാഴ്ച ന​ട​ക്കും. അന്നു ത​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ടു​ത്ത സി​നി​മ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മോദി കാ​ണു​മെ​ന്നും ജി​ല്ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 32 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ളതാണു ച​ലോ ജീ​ത്തേ ഹേ ​എ​ന്ന ഹ്ര​സ്വ ചിത്രം.

സെ​പ്റ്റം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ മോ​ദി വാ​രാ​ണ​സി​യി​ൽ ഉ​ണ്ടാ​കും. കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി പൊ​തു​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മോ​ദി നി​ർ​വ​ഹി​ക്കും.

Related posts