പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ അ​ക്ര​മം; നഷ്ടപരിഹാരം ഈടാക്കാനുള്ള ജ​പ്തി ന​ട​പ​ടി​ക​ൾ തുടരുന്നു; അറുപതോളം സ്വത്ത് കണ്ടുകെട്ടി

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ആ​ഹ്വാ​നം​ചെ​യ്ത ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​ന്നു. ഇ​ന്ന​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി അ​റു​പ​തോ​ളം സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

ഹൈ​ക്കോ​ട​തി അ​ന്ത്യ​ശാ​സ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ജ​പ്തി​യു​ടെ വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ര്‍​മാ​ര്‍ സ​ര്‍​ക്കാ​രി​ന് കൈ​മാ​റും. ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​വ​രെ​യാ​ണ് ജി​ല്ലാ​ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി.

ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ ആ​ണ് ജി​ല്ലാ​ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ​മ​യ​പ​രി​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്തൃ​ശൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നേ​താ​ക്ക​ളു​ടെ വ​സ്തു​ക്ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ചെ​യ്ത​ത്. റ​വ​ന്യു റി​ക്ക​വ​റി നി​യ​മ​ത്തി​ലെ 35 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

പാ​ല​ക്കാ​ട് 16 ഇ​ട​ങ്ങ​ളി​ലും വ​യ​നാ​ട്ടി​ൽ 14 ഇ​ട​ങ്ങ​ളി​ലും ജ​പ്തി ന​ട​ന്നു.. ഇ​ടു​ക്കി​യി​ൽ ആ​റ് നേ​താ​ക്ക​ളു​ടേ​യും പ​ത്ത​നം​തി​ട്ട​യി​ൽ മൂ​ന്ന് നേ​താ​ക്ക​ളു​ടേ​യും ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് നേ​താ​ക്ക​ളു​ടേ​യും സ്വ​ത്ത് വ​ക​ക​ൾ ജ​പ്തി ചെ​യ്തു.

ജ​പ്‌​തി ന​ട​പ​ടി​ക​ളി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ജ​പ്‌​തി ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ട് ജ​നു​വ​രി 23ന​കം ന​ല്‍​ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ക​ണ്ണൂ​രി​ൽ സ്വ​ത്ത് ക​ണ്ടുകെ​ട്ട​ൽ ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും
ക​ണ്ണൂ​ർ: ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ സ്വ​ത്ത് ക​ണ്ടു കെ​ട്ട​ൽ ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കും.

ജി​ല്ല​യി​ൽ എ‌​ട്ടു പേ​രു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു കെ​ട്ടു​ന്ന​ത്. ക​ണ്ണൂ​ർ, ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്കു​ക​ളി​ലും കൊ​ള​വ​ല്ലൂ​ർ, എ​ട​ക്കാ​ട്, ചൊ​ക്ലി, പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മ​യു​ള്ള​വ​രു​ടെ സ്വ​ത്തു​ക്ക​ളാ​ണ് റ​വ​ന്യു വ​കു​പ്പ് ക​ണ്ടു കെ​ട്ടു​ന്ന​ത്. ഇ​തി​ൽ ഏ​ച്ചൂ​രി​ലെ കെ.​വി.​നൗ​ഷാ​ദി​ന്‍റെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും പേ​രി​ലു​ള്ള ആ​ഡൂ​രി​ലെ 25 സെ​ന്‍റ് സ്ഥ​ല​വും മാ​വി​ലാ​യി​യി​ൽ നൗ​ഷാ​ദ് എ​ന്ന​യാ​ളു​ട‌െ 1 സെ​ന്‍റും ക​ണ്ടു കെ​ട്ടി.

ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്കി​ൽ പാ​ന്പു​രു​ത്തി​യി​ലെ മു​ക്രീ​ര​ത്ത് റാ​സി​ഖി​ന്‍റെ പ​ത്തു സെ​ന്‍റും ക​ണ്ടു കെ​ട്ടി. ത​ല​ശേ​രി താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ പേ​രു​ടെ സ്വ​ത്ത് ക​ണ്ടു കെ​ട്ട​ലി​ന് ന​ട​പ​ടി​യാ​യ​ത്. ഇ​വി​ടെ നാ​ലു​പേ​രു​ടെ സ്വ​ത്താ​ണ് ക​ണ്ടു കെ​ട്ടു​ന്ന​ത്.

തൃ​പ്പ​ങ്ങോ​ട്ടൂ​രി​ലെ വാ​യോ​ത്ത് ഹാ​റൂ​ണി​ന്‍റെ 33 സെ​ന്‍റ്, മൊ​കേ​രി​യി​ലെ പാ​റാ​ട്ട് മീ​ത്ത​ൽ സ​മീ​റി​ന്‍റെ 9.83 സെ​ന്‍റ്, ക​രി​യാ​ട് പു​ളി​യ​നാ​ന്പ്ര​ത്തെ താ​ഹി​റി​ന്‍റെ 92.34 സെ​ന്‍റ്, പെ​ര​ങ്ങ​ള​ത്തെ പൂ​ല്ലൂ​ക്ക​ര ഇ​ല്ല​ത്ത് സെ​മീ​റി​ന്‍റെ കാ​ർ എ​ന്നി​വ​യാ​ണ് ക​ണ്ടു കെ​ട്ടു​ന്ന​ത്. ന​ട​പ​ട‌ി​ക​ൾ ഇ​ന്നു വൈ​കു​ന്നേ​ര​ത്തെോ​ടെ പൂ​ർ​ത്തി​യാ​ക്കും.

Related posts

Leave a Comment