ഇനി അരങ്ങേറ്റം! ഓ​ണ്‍​ലൈ​നി​ൽ പ​ഞ്ചാ​രി​മേ​ളം പ​ഠി​ച്ച് പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബം; ഗു​രു​വി​നെ നേ​രി​ൽ കാ​ണാ​നും അ​നു​ഗ്ര​ഹം നേ​ടാ​നും നാ​ട്ടി​ലെ​ത്തി

എ​ട​പ്പാ​ൾ: ഓ​ണ്‍​ലൈ​ൻ വ​ഴി ചെ​ണ്ട മേ​ളം അ​ഭ്യ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബം ഗു​രു​വി​നെ നേ​രി​ൽ കാ​ണാ​നും അ​നു​ഗ്ര​ഹം നേ​ടാ​നും നാ​ട്ടി​ലെ​ത്തി. അ​മേ​രി​ക്ക​യി​ലെ പോ​ർ​ട്ട്ലാ​ന്‍റ് ഒ​റി​ഗ​ണി​ൽ ബി​സി​ന​സു​കാ​ര​നും തൃ​ശൂ​ർ പൂ​വ​ത്തു​ശേ​രി സ്വ​ദേ​ശി​യു​മാ​യ പ്ര​മോ​ദ്, ഭാ​ര്യ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യ കോ​ട്ട​യം കു​ട​മാ​ളൂ​ർ സ്വ​ദേ​ശി​നി സി​മി, മ​ക്ക​ളാ​യ നി​ഖി​ൽ, നി​ധി​ൻ, നി​ധി​യ, നി​മി​ത എ​ന്നി​വ​രാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ സോ​പാ​നം സ്കൂ​ൾ ഓ​ഫ് പ​ഞ്ച​വാ​ദ്യ​ത്തി​ലെ​ത്തി​യ​ത്.

എ​ട​പ്പാ​ൾ ക​ണ്ട​ന​കം മു​ര​ളി ആ​ശാ​ന്‍റെ​യും സ്കൂ​ൾ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ സ​ന്തോ​ഷ് ആ​ലം​കോ​ടി​ന്‍റെ​യും ശി​ഷ്യ​ണ​ത്തി​ലാ​ണ് ഇ​വ​ർ പ​ഞ്ചാ​രി​മേ​ളം അ​ഭ്യ​സി​ച്ച​ത്. ഇ​വ​ർ ര​ണ്ടു ദി​വ​സം ഇ​വി​ടെ താ​മ​സി​ച്ച ശേ​ഷ​മേ അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ച്ചു പോ​വു​ക​യു​ള്ളു. ആ​ശാ​നെ​യും വി​ദ്യാ​ല​യ​ത്തെ​യും നേ​രി​ട്ടു ക​ണ്ടു അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പ്് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​വ​രെ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഇ​ത്ത​വ​ണ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ത്തി​ലാ​ണ് ഇ​വ​രു​ടെ അ​ര​ങ്ങേ​റ്റം.

നാ​ടി​ന്‍റെ മ​ഹ​ത്വ​വും സം​സ്കാ​ര​വും ച​രി​ത്ര​വും മ​ന​സി​ലാ​ക്കു​ന്ന​തി​നോ​ടൊ​പ്പം കു​റ​ഞ്ഞ​ത് ഒ​രു വാ​ദ്യ​ക​ല​യെ​ങ്കി​ലും അ​ഭ്യ​സി​ക്കു​ക​യും അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു കേ​ര​ള ച​രി​ത്ര​വും സം​സ്കാ​ര​വും അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ് ആ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ദ്യം പ​ഠി​പ്പി​ക്കാ​മെ​ന്ന നി​ർ​ദേ​ശം അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സും വാ​ട്സ് ആ​പ്പും വീ​ഡി​യോ കോ​ളു​മെ​ല്ലാം സ​മ​ന്വ​യി​പ്പി​ച്ചു ന​ട​ത്തി​യ പ​ഠ​നം വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ്ര​ക​ട​ന​ത്തി​ൽ അ​തു വ്യ​ക്ത​മാ​വു​ക​യും ചെ​യ്തു. സി​മി​യു​ടെ സ​ഹോ​ദ​ര​ൻ ബി​ജോ, സു​ഹൃ​ത്ത് ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും ഓ​ണ്‍​ലൈ​നി​ൽ വാ​ദ്യം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.

Related posts