യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ  വ്യാപകമായി നശിപ്പിക്കപ്പെടുന്നു; പ്രതിഷേധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി

 

മൂലേടം: കോട്ട‍യം നഗരസഭ 31-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഷീനാ ബിനുവിന്‍റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ.

കഴിഞ്ഞ ദിവസം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇരുട്ടിന്‍റെ മറവിൽ സാമൂഹ്യ വിരുദ്ധർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചത്. സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു.

പു​ള്ളി​മാ​ൻ​കു​ന്ന് സ്ഥാ​നാ​ർ​ഥി പി.​പി. ച​ന്ദ്രാം​ഗ​ദ​ന്‍റെ മ​ങ്ക​ട്ട റോ​ഡ​രി​കി​ലെ​യും നെ​ടു​ങ്ങോം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി എ.​പി. മു​നീ​റി​ന്‍റെ ഐ​ച്ചേ​രി ടൗ​ണി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്

ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡും എ​ള്ളി​രി​ഞ്ഞി വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി കാ​ഞ്ച​ന മോ​ഹ​ന്‍റെ കൂ​ട്ടും​മു​ഖ​ത്ത് സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 

Related posts

Leave a Comment