ആമിര്‍ ഖാന്റെ മകള്‍ ഇറ വീണ്ടും പ്രണയത്തില്‍ ! ഇത്തവണ പ്രേമിച്ചിരിക്കുന്നത് പിതാവിന്റെ ഫിറ്റ്‌നെസ് കോച്ചിനെ; സംഭവം ഇങ്ങനെ…

സിനിമാതാരങ്ങളും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം മിക്കവാറും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ഖാന്റെ കുടുംബവും അത്തരത്തിലൊന്നാണ്.

ആമിറിന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പു കോളങ്ങളിലെ പ്രധാന വാര്‍ത്ത. മിഷാല്‍ കൃപാലിനിയുമായുള്ള തന്റെ പ്രണയ ബന്ധത്തെ കുറിച്ച് നേരത്തെ ഇറ ഖാന്‍ തുറന്ന് പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും പാറിപ്പറന്നു നടന്നു. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ.

2019 ഡിസംബറില്‍ മിഷാലുമായി വേര്‍പിരിഞ്ഞ ശേഷം ഇറ ഖാന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയായി.

സംവിധാനത്തിലായിരുന്നു താരപുത്രിയ്ക്ക് താല്‍പര്യം. യൂറിപൈഡ്‌സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ഇറ ഖാന്‍ സംവിധാന ലോകത്ത് നാന്ദി കുറിച്ചു.

ഇപ്പോള്‍ വീണ്ടും ഇറയുടെ പ്രണയ കഥകള്‍ സജീവമാവുകയാണ്. അച്ഛന്റെ ഫിറ്റ്‌നസ്സ് കോച്ച് നൂപുര്‍ ശിഖര്‍ ആണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ പ്രകാരം താരപുത്രിയുടെ പുതിയ കാമുകന്‍.

ലോക്ക് ഡൗണ്‍ കാലത്ത് ഇറ ഖാനും ശരീര സൗന്ദര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി അച്ഛന്റെ ഫിറ്റ്‌നസ്സ് കോച്ചായ നൂപുറിന്റെ സഹായം തേടി.

ആ സൗഹൃദം പിന്നെ പ്രണയത്തിന് വഴി മാറുകയായിരുന്നുവത്രെ. ആറ് മാസം കൊണ്ടാണ് ഇറയും നൂപുറും പ്രണയത്തിലായത്.

അതിന് ശേഷം നടന്ന എല്ലാ വിശേഷ ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു. മഹാബലേശ്വറിലുള്ള ആമിര്‍ ഖാന്റെ ഫാം ഹൗസില്‍ വച്ചാണ് ഇരുവരും ആഘോഷങ്ങള്‍ പങ്കിടാറുള്ളതത്രെ. ചുമ്മാ പ്രേമിച്ചു നടക്കാനല്ല, രണ്ട് പേരും വളരെ അധികം സീരിയസ് ആണെന്നാണ് കേള്‍ക്കുന്നത്.

വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും ആഗ്രഹം. ഇക്കാര്യം ഇറ തന്റെ അമ്മ റീന ദത്തിനോട് പറഞ്ഞിട്ടുമുണ്ടത്രെ. ഫിറ്റ്‌നസ്സ് വിദഗ്ധന്‍ എന്നതിനപ്പുറം ഫിറ്റ്‌നസ് കണ്‍സള്‍ട്ടന്റ് കൂടിയാണ് നുപുര്‍ ശിഖര്‍.

ഒരു ദശാബ്ദ കാലത്തോളം ഇന്ത്യയിലെ ആദ്യത്തെ ലോകസുന്ദരിയായ സുസ്മിത സെന്നിന്റെ പേഴ്‌സണല്‍ പരിശീലകനായിരുന്നു നുപുര്‍.

Related posts

Leave a Comment