കൃഷിയെ സ്നേഹിക്കുന്നവർക്കും ജനപ്രതിനിധികൾക്കും മാതൃകയായി  മെമ്പർ പൗ​ളി​ൻ ടോ​മി

ക​ട​നാ​ട്: ക​ര​നെ​ൽ കൃ​ഷി​യി​ൽ മാ​തൃ​ക​യാ​യി ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ലി​വാ​ലി വാ​ർ​ഡി​ലെ മെ​ന്പ​ർ പൗ​ളി​ൻ ടോ​മി. സ്വ​ന്തം പ​റ​ന്പി​ൽ ക​ര​നെ​ൽ​ക്കൃ​ഷി ചെ​യ്തു​കൊ​ണ്ടാ​ണ് മെ​ന്പ​ർ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ന് മാ​തൃ​ക കാ​ണി​ച്ച​ത്. ഒ​രേ​ക്ക​ർ വ​രു​ന്ന കൃ​ഷി സ്ഥ​ലം കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് കൃ​ഷി​യ്ക്കാ​യി ഒ​രു​ക്കി​യ​ത്. ചു​വ​ന്ന നെ​ൽ വി​ത്താ​ണ് കൃ​ഷി​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്.

കൊ​ല്ല​പ്പ​ള്ളി കൃ​ഷി ഓ​ഫീ​സി​ൽ നി​ന്നും കൃ​ഷി​യ്ക്കു​ള്ള എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും നെ​ൽ​വി​ത്തും ന​ൽ​കി. ക​ർ​ഷ​ക​നാ​യ ഭ​ർ​ത്താ​വ് ടോ​മി മെ​ന്പ​ർ​ക്ക് പ​രി​പൂ​ർ​ണ്ണ പി​ൻ​തു​ണ​യും ന​ൽ​കു​ന്നു​ണ്ട്. ക​ര​നെ​ൽ​ക്കൃ​ഷി​യ്ക്ക് പു​റ​മേ മു​ട്ട​ക്കോ​ഴി, കാ​ട, കൂ​ണ്‍ എ​ന്നി​വ​യും ഈ ​ക​ടും​ബം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

ക​ര​നെ​ൽ കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മു​ണ്ട​നാ​ട്ട് നി​ർ​വ്വ​ഹി​ച്ചു. മെ​ന്പ​ർ​മാ​രാ​യ ഷി​ലു കൊ​ടൂ​ർ, അ​ഡ്വ.​ആ​ന്‍റ​ണി ഞാ​വ​ള്ളി, സോ​മ​ൻ വി.​ജി, റെ​ജി ക​രി​ന്പാ​നി, കൃ​ഷി ഓ​ഫീ​സ​ർ പ​രീ​ത്ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts