സ്വയം പൊട്ടിച്ചതോ‍?  എ​സ്റ്റേ​റ്റ് ന​ട​ത്തി​പ്പു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചനി​ല​യി​ൽ; സമീപത്തായി നാടൻ തോക്ക് കണ്ടെത്തി

ആ​ല​ക്കോ​ട്(കണ്ണൂർ): കാ​പ്പി​മ​ല മ​ഞ്ഞ​പ്പു​ല്ലി​ൽ എ​സ്റ്റേ​റ്റ് ന​ട​ത്തി​പ്പു​കാ​ര​നെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​വെ​ള്ളോ​റ സ്വ​ദേ​ശി ഭ​ര​ത​നെ (50) യാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞ​പ്പു​ല്ലി​ലെ റി​സോ​ർ​ട്ടി​നാ​യി വാ​ങ്ങി​യി​ട്ട പ​ന്ത്ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്തെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു മ​രി​ച്ച ഭ​ര​ത​ൻ.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ഞ്ഞ​പ്പു​ല്ലി​ന് സ​മീ​പം റോ​ഡ​രു​കി​ലെ ക​നാ​ലി​ൽ ത​ല ത​ക​ർ​ന്ന് ഭ​ര​ത​ൻ മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രാ​ണ് മ​രി​ച്ച നി​ല​യി​ൽ ഇ​യാ​ളെ ആ​ദ്യം ക​ണ്ട​ത്. സ​മീ​പ​ത്താ​യി നാ​ട​ൻ തോ​ക്കും കി​ട​പ്പു​ണ്ടാ​യി​രു​ന്നു.

സ്വ​യം വെ​ടി​വ​ച്ച​താ​ണോ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി​യ​താ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. മാ​ത​മം​ഗ​ലം സ്വ​ദേ​ശി ര​മേ​ശ് ന​ന്പ്യാ​രു​ടെ​യാ​ണ് സ്ഥ​ലം. ആ​ല​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts