തിരിച്ചുപിടിച്ച പുതുജീവിതം! ഇന്ത്യയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ ഏറ്റവുമധികം കാലം ജീവിച്ചിരിക്കുന്നയാള്‍; പ്രീതി പറയും ജീവിതംകൊണ്ടെഴുതിയ കഥ

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

കൊ​​​ച്ചി: ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ഉ​​​ൾ​​​പ്പെടെ അ​​​വ​​​യ​​​വ​​​ദാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രോ​​​ടു ജീ​​​വി​​​തംകൊ​​​ണ്ടെ​​​ഴു​​​തി​​​യ ക​​​ഥ​​​യു​​​മാ​​​യി ഒ​​​രു യു​​​വ​​​തി. പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷം മു​​​ന്പ് ത​​​ന്‍റെ ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ലി​​​ലൂ​​​ടെ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച പു​​​തു​​​ജീ​​​വി​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​തു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ​​നി​​​ന്നു​​​ള്ള പ്രീ​​​തി ഉ​​​നാ​​​ലെ.

ഇ​​​ന്ത്യ​​​യി​​​ൽ ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യ​​​വ​​​രി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കാ​​​ലം ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണു പ്രീ​​​തി. ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ലി​​​ന്‍റെ അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന് അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന്‍റെ ന​​​ന്മ മ​​​ല​​​യാ​​​ളി​​​ക​​​ളോ​​​ടു പ​​​ങ്കു​​​വ​​​യ്ക്കാ​​​നാ​​​ണു പ്രീ​​​തി എ​​​ത്തി​​​യ​​​ത്.

ഹൃ​​​ദ​​​യം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വി​​​ക​​​സി​​​ക്കു​​​ന്ന ഡൈ​​​ലേ​​​റ്റ​​​ഡ് കാ​​​ർ​​​ഡി​​​യോ മ​​​യോ​​​പ്പ​​​തി എ​​​ന്ന ഗു​​​രു​​​ത​​​ര​​രോ​​​ഗം ബാ​​​ധി​​​ച്ച പ്രീ​​​തി​​​യെ 2001 ജ​​​നു​​​വ​​​രി 23നാ​​​ണു ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്കി​​​യ​​​ത്. ഡ​​​ൽ​​​ഹി ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലാ​​​യി​​​രു​​​ന്നു(​​​എ​​​യിം​​​സ്) ശ​​​സ്ത്ര​​​ക്രി​​​യ. അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​സ്തി​​​ഷ്ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച പ​​​തി​​​ന്നാലു​​​കാ​​​ര​​​ന്‍റെ ഹൃ​​​ദ​​​യ​​​മാ​​​ണു പ്രീ​​​തി​​​യി​​​ൽ തു​​​ന്നി​​​ച്ചേ​​​ർ​​​ത്ത​​​ത്.

പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷം മു​​​ന്പ് അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം മ​​​ന​​​സി​​​ലാ​​​ക്കി​​​യ ഏ​​​താ​​​നും പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ് ഇ​​​ന്നു താ​​​ൻ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മമെന്നു മു​​​പ്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​രി​​​യാ​​​യ പ്രീ​​​തി പ​​​റ​​​യു​​​ന്നു. അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു ചി​​​ല​​​ർ​​​ക്കു​​​ള്ള അ​​​ബ​​​ദ്ധ​​​ധാ​​​ര​​​ണ​​​ക​​​ൾ മാ​​​റേ​​​ണ്ട​​​തു​​​ണ്ട്. ഹൃ​​​ദ​​​യം ഉ​​​ൾ​​​പ്പ​​​ടെ വി​​​വി​​​ധ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന അ​​​നേ​​​കം പേ​​​രു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ലി​​​നു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ്രീ​​​തി​​​യു​​​ടെ വി​​​വാ​​​ഹം. ഇ​​​പ്പോ​​​ൾ എ​​​യിം​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​യ​​​വ​​​ദാ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ർ​​​ഗ​​​ൻ റി​​​ട്രീ​​​വ​​​ൽ ആ​​​ൻ​​​ഡ് ബാ​​​ങ്കിം​​​ഗ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ (ഓ​​​ർ​​​ബോ) സേ​​​വ​​​നം ചെ​​​യ്യു​​​ന്നു.
പി​​​റ​​​വം ആ​​​ര​​​ക്കു​​​ന്നം സ്വ​​​ദേ​​​ശി​​​യാ​​​യ ശ്രു​​​തി ശ​​​ശി എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം നാ​​​ലു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ലാ​​​ബ് ടെ​​​ക്നീ​​​ഷ​​​നാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണു ശ്രു​​​തി.

Related posts