യു​വ​തി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വം; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം : പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​മ്പാ​നൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വി​ശ​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ല്ലി​യൂ​ർ തെ​റ്റി​വി​ള സ്വ​ദേ​ശി​നി ബീ​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

യു​വ​തി​യു​ടെ അ​മ്മ ത​മ്പാ​നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​ക്കി​യ റി​പ്പോ​ർ​ട്ട് ജൂ​ലൈ 25 ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ളും ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും സ​മ​ർ​പ്പി​ക്ക​ണം. കേ​സ് ജൂ​ലൈ 25 ന് ​പ​രി​ഗ​ണി​ക്കും.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ൾ രേ​വ​തി (29) 2021 ഓ​ഗ​സ്റ്റ് 10 നാ​ണ് എ​സ്എ​ടി​ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ​ത്തി​ന് രാ​വി​ലെ തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രേ​വ​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നേ​രി​ട്ട് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ രേ​വ​തി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റെ ഒ​ന്നാം പ്ര​തി​യാ​യും ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ര​ണ്ടാം പ്ര​തി​യാ​യും ത​മ്പാ​നൂ​ർ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ അ​തി​നു​ശേ​ഷം യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. രേ​വ​തി​യു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഗ​ര​സ​ഭ ന​ൽ​കി​യി​ട്ടി​ല്ല.

ആ​ശു​പ​ത്രി മ​ര​ണ വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment