ബാ​ങ്കി​ൽ 18 ല​ക്ഷം! പ​ണ​മി​ല്ലാ​തെ ചി​കി​ത്സ മു​ട​ങ്ങി; 5000 രൂ​പ​യ്ക്കു പോ​ലും ചെ​ല്ലു​ന്പോ​ൾ കി​ട്ടാ​ത്ത സ്ഥി​തി; മ​ക​ളു​ടെ വി​വാ​ഹ​വും പ്ര​തി​സ​ന്ധി​യി​ലാ​യി

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം സ്വ​ദേ​ശി തെ​ങ്ങോ​ല​പ്പ​റ​ന്പി​ൽ തോ​മ​സ് – പ്രി​ൻ​സി ദ​ന്പ​തി​ക​ൾ​ക്ക് ബാ​ങ്കി​ൽ നി​ന്ന് ല​ഭി​ക്കാ​നു​ള്ള​ത് 18 ല​ക്ഷം രൂ​പ.

പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു പോ​ളി​യോ മൂ​ലം കാ​ലി​നു വൈ​ക​ല്യ​മു​ള്ള പ്രി​ൻ​സി. 23 കൊ​ല്ല​ത്തെ സ​ർ​വീ​സി​നു​ശേ​ഷം വി​ര​മി​ച്ച​പ്പോ​ൾ ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു.

ഹൃ​ദ്രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യത്തിന് ബാ​ങ്കി​നെ സ​മീ​പി​ച്ചെ​ങ്കി​ലും തുച്ഛമായ തു​കയാണു ല​ഭി​ച്ച​തെ​ന്നും 5000 രൂ​പ​യ്ക്കു പോ​ലും ചെ​ല്ലു​ന്പോ​ൾ കി​ട്ടാ​ത്ത സ്ഥി​തിയാണെന്നും പ്രി​ൻ​സി പ​റ​ഞ്ഞു.

ഭ​ർ​ത്താ​വ് തോ​മ​സി​ന് ബൈ​പാ​സ് സ​ർ​ജ​റി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് ടെ​സ്റ്റു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. അ​തി​നു വ​ലി​യ ചെ​ല​വു​വ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ, ബാ​ങ്കി​ൽ​നി​ന്നു നാ​ലു മാ​സ​ത്തി​ലൊ​രി​ക്ക​ൽ 10,000 രൂ​പ​യേ കി​ട്ടൂ. പൈ​സ ഇ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​ണം ല​ഭി​ക്കാ​താ​യ​പ്പോ​ൾ മ​ക​ളു​ടെ വി​വാ​ഹ​വും പ്ര​തി​സ​ന്ധി​യി​ലാ​യി.

Related posts

Leave a Comment