സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി വെടിവച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ വെടിയേറ്റ് സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ടു. റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപെർ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്കൂളിലാണ് സംഭവം.

ഇന്ന് രാവിലെ 11.35 പ്രിൻസിപ്പലിന്‍റെ മുറിയിൽ അതിക്രമിച്ചു കയറിയ വിദ്യാർഥി റിതയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നിട് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ അധ്യാപകരും മറ്റു വിദ്യാർഥികളും ചേർന്ന് പിടിച്ച് പോലീസിനു കൈമാറി.

വിദ്യാർഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ അറിയിച്ചു.

Related posts