പ്രിയദര്‍ശന്‍ സിനിമ നിര്‍ത്തുന്നു, തീരുമാനം അച്ഛന്റെ ആഗ്രഹം സാധിക്കാന്‍

Priyadarshan Mohanlal Movie-Malayalam Movie 2015-Onlookers Mediaമലയാളികള്‍ക്ക് നിരവധി ചിരിമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമയോട് വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അച്ഛന്റെ ആഗ്രഹം നിറവേറ്റാനായിട്ടാണ് പ്രിയന്റെ തീരുമാനം. മകനെ ഒരു അധ്യാപകനാക്കാനായിരുന്നു പ്രിയന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ സിനിമയുടെ വഴിയായിരുന്നു പ്രിയന്‍ തെരഞ്ഞെടുത്തത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഇതുവരെ ചെയ്തത് 91ലധികം സിനിമകള്‍. മിക്കതും സൂപ്പര്‍ഹിറ്റുകള്‍.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമ പഠിപ്പിക്കുന്ന അധ്യാപകനാകാനാണ് പദ്ധതിയെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സിനിമയെടുക്കാന്‍ താന്‍ നടത്തിയ യാത്രകളും അനുഭവങ്ങളും വിദ്യാര്‍ഥികള്‍ക്കു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. നീണ്ടകാലത്തെ ദാമ്പത്യത്തിനുശേഷം ലിസിയുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് പ്രിയദര്‍ശന്‍ വേര്‍പ്പെടുത്തിയത്. മോഹന്‍ലാല്‍ നായകനായ ഒപ്പമാണ് ഇനി വരാനുള്ള അദ്ദേഹത്തിന്റെ ചിത്രം.

Related posts