കാമം മനുഷ്യസഹജം, പക്ഷേ…! അഞ്ചാം ക്ലാസുകാരിയോട് കാമം തോന്നുന്നവനെ ഷണ്ഡനാക്കണം; കാശുള്ളവന് ആരെ വേണമെങ്കിലും പീഡിപ്പിക്കാമെന്ന് നടി പ്രിയങ്ക

priya കൊച്ചി: കാശുള്ളവന് ഈ നാട്ടില്‍ ആരെ വേണമെങ്കിലും പീഡിപ്പിക്കാമെന്ന അവസ്ഥയാണുള്ളതെന്ന് നടി പ്രിയങ്ക. കാമം  മനുഷ്യസഹജമാണ്. പക്ഷെ അത് നിയന്ത്രണവിധേയമാക്കേണ്ടത് അനിവാര്യമാണ്. അമ്മയില്‍ നിന്നല്ലേ കുഞ്ഞുണ്ടാവുന്നത്. അമ്മയെ ബഹുമാനിക്കുന്ന ഒരു പുരുഷന് ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. അടുത്തദിവസം ഫെയ്‌സ്ബുക്കില്‍ ഒരാളുടെ പോസ്റ്റ് കണ്ടു ഞെട്ടി. അഞ്ചാം ക്ലാസ്സുകാരിയോടു കാമം തോന്നുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരാള്‍ തീര്‍ച്ചയായും മാനസിക രോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന പ്രായത്തില്‍ അവളോട് കാമം തോന്നുക എന്ന് പറയുമ്പോള്‍ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെണ്‍കുട്ടി പിറന്നാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനേപ്പോലെയുള്ളവരുടെ  ആണത്തം ഇല്ലാതാക്കുകയാണ് വേണ്ടത്. ഇവനേപ്പോലെയുള്ളവന്മാര്‍ക്കു വേണ്ടി സംസാരിക്കാനും ഫേസ്ബുക്കില്‍ ആളുണ്ടല്ലോ എന്നോര്‍ത്താണ് നാം ലജ്ജിക്കേണ്ടതെന്നും പ്രിയങ്ക പറയുന്നു.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കൂടി വരികയാണ്. കാശുള്ളവന് ഏതു കുറ്റകൃത്യത്തില്‍ നിന്നും ഊരിപ്പോരാം. ഇത്തരം കുറ്റവാളികള്‍ നമ്മുടെ മുമ്പിലൂടെ ഇപ്പോഴും സൈ്വരവിഹാരം നടത്തുന്നു. ഈയൊരവസ്ഥയായതിനാല്‍ കുറ്റവാളികള്‍ക്ക ആരെയും പേടിയില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. മുമ്പ് ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നത് കേരളത്തിനു വെളുയിലായിരുന്നെങ്കില്‍ ഇന്നത് നമ്മുടെ കണ്‍മുമ്പിലാണ് നടക്കുന്നത്. എത്ര വലിയ ദുരന്തം ഉണ്ടായാലും അതിന്റെ ചൂട് വളരെക്കുറച്ചു നാള്‍ മാത്രമേ നിലനില്‍ക്കൂ. അടുത്തതു വരുമ്പോള്‍ ആളുകള്‍ മുമ്പത്തെക്കാര്യം മറന്നുപോവുന്നു. നിയമം കഠിനമാക്കുകയാണ് ഏക പോംവഴി. പ്രിയങ്ക പറയുന്നു.

എല്ലാ ആളുകളും മാധ്യമങ്ങളെപ്പോലെ വാര്‍ത്താമൂല്യം നോക്കി നടക്കുകയാണ്. പുതിയ കാര്യങ്ങള്‍ കിട്ടുമ്പോള്‍ അവര്‍ പഴയ കാര്യങ്ങള്‍ മറക്കുന്നു. സ്ത്രീകള്‍ പ്രതികരിച്ചാല്‍ അവര്‍ക്ക് ഫെമിനിസ്റ്റ് എന്ന ഓമനപ്പേര് ചാര്‍ത്തിനല്‍കും.കുടുംബത്തിലാണ് മാറ്റം  വരുത്തേണ്ടത്. എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രയായ വ്യക്തിയായിട്ടാണ്. നീ പെണ്ണിനെപ്പോലെ വളരൂ, ആണ്‍കുട്ടിയെപോലെ വളരൂ എന്നൊന്നും പറഞ്ഞിട്ടില്ല. നല്ലൊരു വ്യക്തിയായി വളരണം എന്നാണ് പറഞ്ഞത്. നമ്മെ പോലെത്തന്നെ മറ്റുള്ളവരെയും ഓരോ വ്യക്തികളായി പരിഗണിച്ച് ബഹുമാനം കൊടുക്കണം. ഇതാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അവളെയോ അവനെയോ ഒരു വ്യക്തിയായി വളര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു പ്രതികരിച്ചതുകൊണ്ടൊന്നും കാര്യമില്ലയെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.

Related posts