ആക്ഷൻ രംഗത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്; ചിത്രം പങ്കുവെച്ച് താരം

സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. ‘ദ ​ബ്ല​ഫ്’ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

ഒ​രു വി​ര​ലി​ന്‍റെ അ​ത്ര​യും നീ​ള​മു​ള്ള മു​റി​വാ​ണ് പ്രി​യ​ങ്ക​യു​ടെ ക​ഴു​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്രം പ്രി​യ​ങ്ക സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘ജോ​ലി​ക്കി​ട​യി​ലെ അ​പ​ക​ട​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ന​ടി മു​റി​വി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ടി​ലെ ക​രീ​ബി​യ​ന്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ക​ട​ല്‍ കൊ​ള്ള​ക്കാ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ല്‍ പ്രി​യ​ങ്ക എ​ത്തു​ന്ന​ത്. ത​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ഥാ​പാ​ത്രം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

Related posts

Leave a Comment