ഈ ​മ​നോ​ഹ​ര തീ​ര​ത്തു  തരുമോ ഇനിയൊരു ജന്മം കൂടി..!  റീത്ത് വയ്ക്കരുത്, പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മം അ​മ്മ​യു​ടെ ക​ല്ല​റ​യി​ൽ നി​ക്ഷേ​പി​ക്ക​ണം; പി.​ടി​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷം

 

തി​രു​വ​ന​ന്ത​പു​രം: പി.​ടി തോ​മ​സ് എം​എ​ൽ​എ​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് കൊ​ച്ചി ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. പി.​ടി തോ​മ​സി​ന്‍റെ അ​ന്തി​മാ​ഭി​ലാ​ഷ പ്ര​കാ​ര​മാ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി ഇ​ടു​ക്കി ഉ​പ്പു​തോ​ട്ടെ വീ​ട്ടി​ലെ​ത്തി​ക്കും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ലെ​ത്തി​ക്കും. രാ​വി​ലെ 7.30 ന് ​എ​റ​ണാ​കു​ളം ഡ​സി​സി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. അ​തി​നു ശേ​ഷം തൃ​ക്കാ​ക്ക​ര ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും.

പി.​ടി​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷ പ്ര​കാ​ര​മാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പി.​ടി​യു​ടെ ആ​ഗ്ര​ഹം. സം​സ്കാ​ര​ത്തി​നു ശേ​ഷം ചി​താ​ഭ്സ​മ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഉ​പ്പു​തോ​ട് പ​ള്ളി​യി​ലെ അ​മ്മ​യു​ടെ ക​ല്ല​റ​യി​ൽ നി​ക്ഷേ​പി​ക്ക​ണം.

മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് വ​യ്ക്ക​രു​ത്. അ​ന്ത്യോപ​ചാ​ര​സ​മ​യ​ത്ത് വ​യ​ലാ​റി​ന്‍റെ “ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും തീ​രം’ എ​ന്ന പാ​ട്ട് വ​യ്ക്ക​ണം-​എ​ന്നി​വ​യും അ​ദ്ദേ​ഹം ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ പി.​ടി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ന​വം​ബ​ർ 22 ന് ​എ​ഴു​തി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment