ഗോഹട്ടി: പത്തുവർഷത്തിനിടെ അന്‍പതിലധികം സിസേറിയൻ ശസ്ത്രക്രിയകൾ നടത്തിയ വ്യാജ ഡോക്ടർ ആസാമിൽ പിടിയിൽ. സിൽച്ചാറിലെ ഒരു സ്വകാര്യാശുപത്രിയിൽ ഡോക്ടറായി നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന പുലക് മലാകറിനെ തെക്കൻ ആസാമിലെ ബരാക് താഴ്വരയിൽനിന്നാണ് പിടികൂടിയത്.
ഏതാനും ആശുപത്രികളിൽ അറ്റൻഡറായി ജോലി ചെയ്ത പരിചയത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. അതിനു മുന്‍പ് വൻതുക മുടക്കി എംബിബിഎസ് വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിനായി പോലീസിനു വിട്ടുനൽകി.