പുലിയുടെ ഇരയാകാൻ  കൂട്ടിൽ പട്ടി;  പ​ത്തു​കു​ള​ങ്ങ​ര​യി​ൽ പു​ലി​ക്കാ​യി കെ​ണി സ്ഥാ​പി​ച്ചു

കോ​ടാ​ലി: ഒ​രാ​ഴ്ച മു​ന്പ് പ​ത്തു​കു​ള​ങ്ങ​ര ഗ്രാ​മ​ത്തോ​ടു​ചേ​ർ​ന്നു​ള്ള വ​നാ​തി​ർ​ത്തി​യി​ൽ മേ​ഞ്ഞി​രു​ന്ന പോ​ത്തി​നെ പു​ലി​പി​ടി​ച്ച​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.  പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​ന​പാ​ല​ക​ർ ബു​ധ​നാ​ഴ്ച ഇ​വി​ടെ കൂ​ട് സ്ഥാ​പി​ച്ചു.

​പു​ലി​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കൂ​ട്ടി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ചൊ​ക്ക​ന ,പ​ത്ത​ര​ക്കു​ണ്ട്്, നാ​യാ​ട്ടു​കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ പു​ലി​ഭീ​തി​യി​ലാ​ണ്.

Related posts