പുലിമുരുകന്‍ പിന്നിട്ടത് 10000 ഹൗസ്ഫുള്‍ ഷോകള്‍, 100 കോടി ക്ലബ് അരികെ

fb-pulimurganപുലിമുരുകനും കൂട്ടരും കുതിക്കുകയാണ്. എതിരാളികളില്ലാതെ. റിലീസ് ചെയ്ത് 20 ദിവസം പിന്നിടുമ്പോള്‍ പതിനായിരം ഹൗസ്ഫുള്‍ ഷോകളെന്ന റിക്കാര്‍ഡും മോഹന്‍ലാലും കൂട്ടരും സ്വന്തമാക്കി. ഒക്ടോബര്‍ 7ന് റിലീസായ ചിത്രം മൂന്നാം വാരം പിന്നിടുമ്പോഴും കാര്യമായ എതിരാളികള്‍ ഇല്ലാതെ കുതിക്കുകയാണ്. 100 കോടി ക്ലബ്ബിലേക്ക് മുന്നേറുന്ന പുലിമുരുകന് ദീപാവലിക്കും വന്‍ എതിരാളികള്‍ ഇല്ല. ബിജു മേനോന്‍ നായകാനാകുന്ന സ്വര്‍ണക്കടുവയാണ് ദീപാവലിയുടെ പ്രധാന റിലീസ്. എന്നാല്‍ ‘അണ്ണനോട് ഏറ്റുമുട്ടാന്‍’ അല്ല ജീവിക്കാനാണ് വരുന്നതെന്ന് സ്വര്‍ണ്ണക്കടുവ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.

മലയാളത്തില്‍ പുതിയ റിക്കാര്‍ഡുകള്‍ തീര്‍ത്തു മുന്നേറുന്ന പുലിമുരുകന്‍ വിദേശത്തും നിറഞ്ഞ സദസിലാണ് ഓടുന്നത്. പടം റിലീസ് ചെയ്യും മുമ്പേ പലയിടത്തും അഡ്വാന്‍സ് ബുക്കിംഗുകള്‍ വരെ ഹൗസ്ഫുള്ളായിരുന്നു. ദീപാവലിയും പുലിമുരുകന്‍ കൊണ്ടുപോകുമെന്ന് ഏതാണ്ട് ഉറപ്പായി.

Related posts