കേ​ര​ള​ത്തി​ലെ ആ​ദ്യ പി​എ​ക്സ്എ​ൽ സി​നി​മാ സ്ക്രീ​ൻ കൊ​ച്ചി​യി​ലെ ഫോ​റം മാ​ളി​ൽ

കൊ​ച്ചി: ആ​ഡം​ബ​ര തി​യ​റ്റ​ർ ശൃം​ഖ​ല​യാ​യ പി​വി​ആ​ർ ഐ​നോ​ക്‌​സ് കൊ​ച്ചി​യി​ൽ ഒ​മ്പ​ത് സ്ക്രീ​നു​ക​ളു​ൾ​പ്പെ​ട്ട പു​തി​യ മ​ൾ​ട്ടി​പ്ലെ​ക്സ് തു​റ​ന്നു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പി​എ​ക്സ്എ​ൽ (പ്രീ​മി​യം എ​ക്സ്ട്രാ ലാ​ർ​ജ്) ഫോ​ർ​മാ​റ്റി​ൽ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്‌​ക്രീ​നും കൊ​ച്ചി​യി​ലെ ഏ​റ്റ​വും വ​ലി​യ സ്ക്രീ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ തി​യ​റ്റ​ർ സ​മു​ച്ച​യം കു​ണ്ട​ന്നൂ​രി​ലെ ഫോ​റം മാ​ളി​ലാ​ണു തു​റ​ന്ന​ത്.

4കെ ​ലേ​സ​ർ പ്രോ​ജ​ക്ട​റും ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്‌​ദ​വി​ന്യാ​സ​വും ചേ​രു​ന്ന​താ​ണ് പി​എ​ക്സ്എ​ൽ. ര​ണ്ട്‌ എ​ൽ‌​യു​എ​ക്സ്ഇ സ്ക്രീ​നു​ക​ളും ഇ​വി​ടെ​യു​ണ്ടാ​കും.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി പി​വി​ആ​ർ ഐ​നോ​ക്‌​സ് സ്‌​ക്രീ​നു​ക​ളു​ടെ എ​ണ്ണം 22 ആ​യി. കേ​ര​ള​ത്തി​ലാ​കെ ആ​റി​ട​ങ്ങ​ളി​ലാ​യി 42 സ്ക്രീ​നു​ക​ളാ​ണു​ള്ള​ത്.

Related posts

Leave a Comment