ഡ്രൈവിംഗ് ലൈസന്‍സില്ല! എങ്കിലും ബ്രിട്ടീഷ് രാജ്ഞി റോഡിലെയും റാണിയായി! തൊണ്ണൂറ്റൊന്നുകാരിയായ എലിസബത്ത് രാജ്ഞിയുടെ കാര്‍ യാത്ര വൈറലാവുന്നു

400B346100000578-4482768-Queen_Elizabeth_II_a_keen_driver_was_photographed_driving_back_f-a-18_1494191883502ഭര്‍ത്താവ് റിട്ടയര്‍ ചെയ്തുവെന്ന് വച്ച് താന്‍ കാറിന്റെ പിന്നിലേയ്ക്കില്ലെന്ന് ലോകത്തെ അറിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി നടത്തിയ കാര്‍ യാത്ര. കാര്‍ സ്വയം ഡ്രൈവ് ചെയ്യുന്ന തൊണ്ണൂറ്റൊന്നുകാരിയായ എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പച്ചനിറത്തിലുള്ള ജാഗ്വറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലേകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ നിന്നാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. റോയല്‍ ചാപ്പല്‍ ഓഫ് സെയിന്റ്സില് നിന്നും, സണ്‍ഡേ മോണിംഗ് സര്‍വീസിന് ശേഷം കൊട്ടാരത്തിലേക്ക് പോകുകയായിരുന്നു അവര്‍. നീല സ്യൂട്ടും തൊപ്പിയുമാണ് രാജ്ഞിയുടെ വേഷം. തൊട്ടടുത്ത സീറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡിനെയും കാണാം.

400AEF7300000578-4482768-The_Monarch_is_the_only_person_in_the_UK_who_is_not_required_to_-a-17_1494191883499

എലിസബത്ത് രാജ്ഞിയുടെ കാറുകളോടുള്ള പ്രണയവും ഓട്ടോമൊബൈല്‍രംഗത്തെ പരിജ്ഞാനവും പുതിയ വാര്‍ത്തയല്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് വിമന്‍സ് ഓക്‌സിലറി ടെറിട്ടോറിയല്‍ സര്‍വ്വീസില്‍ മെക്കാനിക്കായി രാജ്ഞി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്താണ് ഡ്രൈവിംഗില്‍ വിദഗ്ധയായത്. ഔദ്യോഗിക ഡ്രൈവറുടെ സഹായത്തോടെയാണ് രാജകീയ ചടങ്ങുകളിലേക്കുള്ള രാജ്ഞിയുടെ യാത്രകള്‍ അധികവും. ബ്രിട്ടണില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുന്ന ഏക വ്യക്തിയാണ് രാജ്ഞി.

3FCA518900000578-4482768-Keen_driver_The_Queen_driving_herself_in_a_Land_Rover_in_January-a-14_1494191883109

രാജ്യത്ത് രാജ്ഞിയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. അതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം രാജ്ഞിക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട. നേരത്തെയും വാഹനമോടിച്ചു പോകുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2000 ജനുവരിയില്‍ രാജ്ഞി ലാന്‍ഡ് റോവര്‍ ഓടിച്ചുപോകുന്നതിന്റെയും, രണ്ടാംലോകമഹായുദ്ധ കാലത്ത് 1945 ല്‍ ആംബുലന്‍സ് ഓടിക്കുന്നതിന്റെയും ഫിലിപ്പ് രാജകുമാരനുമൊന്നിച്ച് നടത്തുന്ന കാര്‍ യാത്രയുടേയുമൊക്കെ ഫോട്ടോകള്‍ മുമ്പും വിവിധ മാധ്യമങ്ങളിലൂടെ തരംഗമായിട്ടുണ്ട്.

4011E78B00000578-4482768-image-a-21_1494203097270

1945 ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ആംബുലന്‍സ് ഓടിക്കുന്ന രാജ്ഞി

3FC5CF8900000578-4482768-Just_last_week_the_Queen_was_photographed_alongside_Prince_Phili-a-15_1494191883288

3FC5CF9D00000578-4482768-The_Queen_had_been_on_her_way_back_from_presenting_Maundy_Money_-a-16_1494191883309

 

Related posts