വെറും 18 ലക്ഷം മാത്രം..! ജി​ഷ്ണു കേസിലെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കാൻ സർക്കാർ പ​ത്ര​പ്പ​ര​സ്യ​ത്തി​നു ചെ​ല​വ​ഴി​ച്ചത് 18 ല​ക്ഷം രൂ​പയെന്ന് മുഖ്യമന്ത്രി

jishnuതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷ്ണു കേ​​​സി​​​ലെ സ​​​ത്യാ​​​വ​​​സ്ഥ ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പി​​​ആ​​​ർ​​​ഡി വ​​​ഴി സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ പ​​​ത്ര​​​പ്പ​​​ര​​​സ്യ​​​ത്തി​​​നു 18 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വു​​വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, പ​​​ത്ര​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ ബി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ണം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ഇ​​​തു​​​വ​​​രെ ടെ​​​ൻ​​​ഡ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 16.11 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ​​​യും വി.​​​ടി. ബ​​​ൽ​​​റാ​​​മി​​​ന്‍റെ​​​യും ചോ​​​ദ്യ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ദൃ​​​ശ്യ​​​​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് 2.25 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ടു.

വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ദേ​​​ശി​​​ച്ച രീ​​​തി​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തേ​​​ക്കാ​​​ൾ ന​​​ല്ല​​​തു പ​​​ര​​​സ്യ​​​മാ​​​ണ്. സ​​​മ​​​രം ചെ​​​യ്ത ജി​​​ഷ്ണു​​​വി​​​ന്‍റെ അ​​​മ്മ മ​​​ഹി​​​ജ​​​യ്ക്കും ബ​​​ന്ധു​​​ക്ക​​​ൾക്കും നേ​​​രെ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ തു​​​ട​​​ർ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഭാ​​​ഗം വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ഏ​​​പ്രി​​​ൽ എ​​​ട്ടി​​​നാ​​​ണ് പ​​​ത്ര​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യം ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്തു​​​കൊ​​​ണ്ട് അ​​​ര​​​പേ​​​ജ് പ​​​ര​​​സ്യം ന​​​ൽ​​​കി​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ന്‍റെ​​​യും പ​​​ത്ര​​​പ​​​ര​​​സ്യ​​​ത്തി​​​ന്‍റെ​​യും സാ​​​ധ്യ​​​ത വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts