എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍; ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തിയത് കൊല്ലത്തുകാർ


കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 18.7 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി റി​ജു റ​യാ​ല്‍(37), ഇ​യാ​ളു​ടെ ഭാ​ര്യ കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന സ്വ​ദേ​ശി ശാ​ലി​നി(35), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​നീ​ഷ്(28), തൃ​ശൂ​ര്‍ സ്വ​ദേ​ശി ആ​ല്‍​ബ​ര്‍​ട്ട്(29) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

റി​ജു​വാ​ണ് മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍. അ​നീ​ഷ് ഡ്രൈ​വ​റും ആ​ല്‍​ബ​ര്‍​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​മാ​ണ്. എ​റ​ണാ​കു​ളം സൗ​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ര​ണ്ടു മു​റി​ക​ളി​ലാ​യി താ​മ​സി​ച്ചാ​യി​രു​ന്നു വി​ല്പ​ന.

ഇ​വ​രി​ല്‍ നി​ന്ന് 18.7 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment