പത്തനംതിട്ട: വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധിയെ പുകഴ്ത്തി കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുതെന്ന് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ രാഹുൽ കുറിപ്പ് പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം…
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി