പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നു ശേ​ഷം മ​ദ്യ​പി​ച്ചെ​ത്തി​ മ​രു​മ​ക​ളെ പീ​ഡി​പ്പി​ച്ചു: ബി​ജെ​പി മു​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: മ​രു​മ​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി മു​ൻ എം​എ​ൽ​എ മ​നോ​ജ് ഷോ​കീ​നെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രു​മ​ക​ളെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 നും ​ജ​നു​വ​രി ഒ​ന്നി​നു​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നു ശേ​ഷം മ​ദ്യ​പി​ച്ചെ​ത്തി​യ മ​നോ​ജ് ഷോ​കീ​ർ രാ​ത്രി​യി​ൽ ത​ന്നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഈ ​സ​മ​യം ഭ​ർ​ത്താ​വ് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​റ​ത്താ​യി​രു​ന്നു. പ്ര​തി​ഷേ​ധി​ച്ച ത​ന്നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ബ​ഹ​ളം ഉ​ണ്ടാ​ക്കി​യാ​ൽ ത​ന്‍റെ സ​ഹോ​ദ​ര​നെ കൊ​ന്നു​ക​ള​യു​മെ​ന്നും മ​നോ​ജ് ഷോ​കീ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts