മാസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം! വെള്ളം തരുന്നവര്‍ക്ക് വോട്ട്; മത്സരത്തിനില്ലെന്ന് സ്‌റ്റൈല്‍മന്നന്‍

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ആ​രെ​യും പി​ന്തു​ണ‍​യ്ക്കി​ല്ലെ​ന്നും ആ​രും ത​ന്‍റെ ചി​ത്ര​മോ പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യോ പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ഇ​തോ​ടെ മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കാ​ണ് വി​രാ​മ​മാ​യ​ത്.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി മ​റ്റ് ഒ​രു പാ​ർ​ട്ടി​ക​ളെ​യും പി​ന്തു​ണ​യ്ക്കി​ല്ല. അ​തു​കോ​ണ്ട് ത​ന്നെ ത​ന്‍റെ ചി​ത്ര​മോ ര​ജ​നി മ​ക്ക​ൾ മ​ൺ​ട്രം പാ​ർ​ട്ടി​യു​ടെ കൊ​ടി​യോ ര​ജ​നി ഫാ​ൻ​ക്ല​ബി​ന്‍റെ ലോ​ഗോ​യോ പ്ര​ച​ര​ണ​ത്തി​ന് ഒ​രു പാ​ർ​ട്ടി​യും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല- അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് നേ​രി​ടു​ന്ന പ്ര​ധാ​ന​പ്ര​ശ്നം ജ​ല​ക്ഷാ​മ​മാ​ണ്. ഇ​തു പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts