രാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന്! വിവാദ പരാമര്‍ശം; രജനീകാന്തിനെതിരേ കേസെടുത്തു

ചെ​ന്നൈ: ന​ട​ൻ ര​ജ​നീകാ​ന്തി​നെ​തെി​രേ കേ​സ്. ദ്രാ​വി​ഡ രാഷ്‌‌ട്രീ യാ​ചാ​ര്യ​ൻ പെ​രി​യോ​ർ ഇ.​വി. രാ​മ​സാ​മി​യെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച് ദ്രാ​വി​ഡ വി​ടു​ത​ലൈ ക​ഴ​കം ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സാ​ണു ര​ജ​നി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഈ ​മാ​സം പ​തി​നാ​ലി​നു ചെ​ന്നൈ​യി​ൽ ത​മി​ഴ് മാ​സി​ക​യാ​യ തു​ഗ്ല​ക്കി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ര​ജ​നീകാ​ന്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. 1971ൽ ​സേ​ല​ത്ത് അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രെ പെ​രി​യോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ രാ​മ​ന്‍റെയും സീ​ത​യു​ടെ​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്നും തു​ഗ്ല​ക് മാ​ത്ര​മാ​ണ് ഇ​തു പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നു​മാ​ണ് ര​ജ​നീകാന്ത് പ​റ​ഞ്ഞ​ത്.

ര​ജ​നീ​കാ​ന്തിന്‍റെ പ​രാ​മ​ർ​ശം ക​ള​വാ​ണെ​ന്നു ദ്രാ​വി​ഡ ക​ഴ​കം (ഡി​വി​കെ) പ്ര​സി​ഡ​ന്‍റ് കൊ​ള​ത്തു​ർ മ​ണി ആ​രോ​പി​ച്ചു. പ​രാ​മ​ർ​ശ​ത്തി​ൽ ര​ജ​നീ​കാ​ന്ത് മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts