എല്ലാം ജനങ്ങള്‍ തീരുമാനിക്കും! നടനില്‍നിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാന്‍ ഇനിയുമേറെ കാത്തിരിക്കണം; പണവും പ്രശസ്തിയും രാഷ്ട്രീയത്തില്‍ തുണയ്ക്കില്ലെന്ന് രജനീകാന്ത്

ചെ​ന്നൈ: സി​നി​മാ ന​ട​ൻ, പ്ര​ശ​സ്തി, പ​ണം തു​ട​ങ്ങി​യ​വ​കൊ​ണ്ടൊ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നു ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത്. ചെ​ന്നൈ​യി​ൽ ന​ട​ൻ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സ്മാ​ര​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യി​ക്കാ​നു​ള്ള ഗു​ണ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ, ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​ന്നീ​ർ​ശെ​ൽ​വം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ന​ട​നി​ൽ​നി​ന്നു രാ​ഷ്ട്രീ​യ​ക്കാ​ര​നി​ലേ​ക്കു വ​ള​രാ​ൻ ഇ​നി​യു​മേ​റെ കാ​ത്തി​രി​ക്കേ​ണ്ട​തു​ണ്ട്. സ​ത്യ​മാ​യും എ​നി​ക്ക് അ​തി​നു​ള്ള ര​ഹ​സ്യ​ങ്ങ​ൾ അ​റി​യി​ല്ല. എ​ന്നാ​ൽ ക​മ​ൽ​ഹാ​സ​ന് അ​ത് അ​റി​യാ​മെ​ന്നു തോ​ന്നു​ന്നു. ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം അ​ത് എ​ന്നോ​ടു പ​റ​ഞ്ഞേ​നെ. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ദ്ദേ​ഹം ഒ​പ്പം കൈ​പി​ടി​ക്കാ​നാ​ണു പ​റ​യു​ന്ന​ത്- ര​ജ​നീ​കാ​ന്ത് ത​മാ​ശ​രൂ​പേ​ന പ​റ​ഞ്ഞു.

ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ എ​ഡി​എം​കെ സ​ർ​ക്കാ​രി​നെ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ക​മ​ൽ​ഹാ​സ​ൻ വി​മ​ർ​ശി​ച്ചു. ര​ജ​നി​കാ​ന്തി​ന്‍റെ​യും ക​മ​ൽ​ഹാ​സ​ന്‍റെ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ളു​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് ഒ​രേ വേ​ദി​യി​ലെ​ത്തി​യ​ത്.

Related posts