ഏഴു മാസത്തിനുള്ളില്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കം! ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിനായി അതിര്‍ത്തിവേലിക്കു കീഴെ പാക്കിസ്ഥാന്റെ തുരങ്കം; തുരങ്കം എന്തിനാണെന്ന് ബിഎസ്എഫ് വക്താവ് പറയുന്നത് ഇങ്ങനെ…

ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാ​നി​ൽനി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു നു​ഴ​ഞ്ഞു ക​യ​റു​ന്ന​തി​നാ​യി ഭീ​ക​ര​ർ നി​ർ​മി​ച്ച തു​ര​ങ്കം ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്എ​ഫ്) ക​ണ്ടെ​ത്തി.​അ​ർ​ണി​യ സെ​ക്ട​റി​ൽ ദ​മ​ന​യ​ക്ക​ടു​ത്തു​ള്ള വി​ക്രം -പ​ട്ടേ​ൽ പോ​സ്റ്റു​ക​ൾ​ക്കി​ട​യി​ലാ​യാ​ണ് 14 അ​ടി ആ​ഴ​മു​ള്ള തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്.

അ​തി​ർ​ത്തി​യി​ൽ സ​മ​ഗ്ര​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു തു​ര​ങ്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​താ​യി ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ബി​എ​സ്എ​ഫും പാ​ക്കി​സ്ഥാ​നി റേ​ഞ്ചേ​ഴ്സും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും സം​ഘ​ർ​ഷാ​വ​സ്ഥ കു​റ​യ്ക്കാ​ൻ ധാ​ര​ണ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണു തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്.

ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​മാ​ണി​ത്. സാം​ബ​യി​ലെ രാം​ഗ​ഡ് സെ​ക്‌​ട​റി​ലാ​ണ് ആ​ദ്യ​ത്തേ​തു ക​ണ്ട​ത്. നു​ഴ​ഞ്ഞു ക​യ​റ്റം ത​ട​യാ​ൻ ബി​എ​സ്എ​ഫ് നി​ർ​മി​ച്ച മു​ള്ളു​വേ​ലി​ക്ക​ടി​യി​ലാ​യി​രു​ന്നു പു​തി​യ തു​ര​ങ്കം.

ജ​മ്മു​വി​ൽ ഈ ​ഉ​ത്സ​വ​കാ​ല​ത്തു കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നാ​യി ധാ​രാ​ളം ഭീ​ക​ര​രെ ഇ​ങ്ങോ​ട്ടു ക​ട​ത്തി​വി​ടാ​നാ​ണു തു​ര​ങ്കം നി​ർ​മി​ച്ച​തെ​ന്നു ബി​എ​സ്എ​ഫ് വ​ക്താ​വ് പ​റ​ഞ്ഞു.പാ​ക്കി​സ്ഥാ​ൻ ഭാ​ഗ​ത്തു​ള്ള ധം​ല നു​ള്ള എ​ന്ന ചെ​റു​ന​ദി​യു​ടെ ക​ര​യി​ൽ പ​ത്തു പ​ന്ത്ര​ണ്ട് സാ​യു​ധ പാ​ക്കി​സ്ഥാ​ൻ​കാ​രെ ബി​എ​സ്എ​ഫ് പ​ട്രോ​ൾ സം​ഘം രാ​വി​ലെ ക​ണ്ടി​രു​ന്നു. പ​ട്രോ​ൾ സം​ഘം തു​ര​ങ്ക​മു​ള്ള ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​യ​പ്പോ​ൾ പാ​ക്കി​സ്ഥാ​നി​ക​ൾ വെ​ടി​വ​ച്ചു. പ​ക്ഷേ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ മു​ന്നോ​ട്ടു നീ​ങ്ങി. തു​ട​ർ​ന്നാ​ണ് തു​ര​ങ്കം ക​ണ്ട​ത്. മൂ​ന്ന​ടി ഉ​യ​ര​വും ര​ണ്ട​ര അ​ടി വീ​തി​യും 14 അ​ടി ആ​ഴ​വും ഉ​ണ്ടാ​യി​രു​ന്നു തു​ര​ങ്ക​ത്തി​ന്. ഇ​തി​ൽ ഭീ​ക​ര​ർ ഗ്ര​നേ​ഡു​ക​ൾ, എ​കെ-47 തോ​ക്ക്, സ്‌​ലീ​പ്പിം​ഗ് ബാ​ഗ്, കു​ഴി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ​ണം എ​ന്നി​വ ക​ണ്ടെ​ത്തി.ര​ണ്ടോ മൂ​ന്നോ ദി​വ​സ​മേ ആ​യു​ള്ളു തു​ര​ങ്ക​നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ട് എ​ന്നു ജ​മ്മു​വി​ലെ ബി​എ​സ്എ​ഫ് ഓ​ഫീ​സ​ർ രാം ​അ​വ​താ​ർ പ​റ​ഞ്ഞു.

തു​ര​ങ്കം, കു​ഴി​ബോം​ബ് തു​ട​ങ്ങി​യ ക​ണ്ടെ​ത്താ​നു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​ത്. കു​റേ ദി​വ​സ​മാ​യി ഈ ​ഭാ​ഗ​ത്തു പാ​ക്കി​സ്ഥാ​നി ഷെ​ല്ലിം​ഗ് ആ​വ​ർ​ത്തി​ച്ച​താ​ണു സം​ശ​യ​ത്തി​നു കാ​ര​ണം. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​നും ഒ​രു നാ​ട്ടു​കാ​ര​നും പാ​ക് ഷെ​ല്ലിം​ഗി​ൽ കൊ​ല്ല​പ്പെ​ട്ടു.

Related posts