സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്..! പെ​ണ്‍​കു​ട്ടി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച് തു​ട​ങ്ങി​യെ​ന്നും സ്വ​യം തീ​രു​മാ​ന​മെ​ടു​ത്ത് തു​ട​ങ്ങി​യെ​ന്നും ര​ജി​ഷ വിജയൻ

 

അ​നു​രാ​ഗ ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ന​ടി​യാ​ണ് ര​ജി​ഷ വി​ജ​യ​ന്‍.

ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡും ര​ജി​ഷ​യ്ക്ക് ല​ഭി​ച്ചു ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ടം പി​ടി​ക്കാ​നും താ​ര​ത്തി​ന് ക​ഴി​ഞ്ഞു.

ജി​യോ ബേ​ബി ഒ​രു​ക്കു​ന്ന ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ഫ്രീ​ഡം ഫൈ​റ്റ് എ​ന്ന സീ​രീ​സി​ലെ ആ​ദ്യ​ചി​ത്ര​മാ​യ ഗീ​തു അ​ണ്‍​ചെ​യി​ന്‍​ഡി​ല്‍ പ്ര​ധാ​ന​വേ​ഷം ചെ​യ്യു​ന്ന​ത് ര​ജി​ഷ വി​ജ​യ​നാ​ണ്. ത

​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന ഗീ​തു.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ചി​ത്ര​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച് തു​ട​ങ്ങി​യെ​ന്നും സ്വ​യം തീ​രു​മാ​ന​മെ​ടു​ത്ത് തു​ട​ങ്ങി​യെ​ന്നും ര​ജി​ഷ പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്.

ന​മു​ക്ക് എ​ന്തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ​റ്റു​ക, തെ​റ്റി​പ്പോ​യാ​ല്‍ തി​രു​ത്തു​ക എ​ന്ന​തി​നെ​ല്ലാ​മു​ള്ള സ്വാ​ത​ന്ത്ര്യം ന​മു​ക്കു​ണ്ട​ല്ലോ. എ​ന്നാ​ല്‍ സ്വാ​ത​ന്ത്ര്യ​മി​ല്ലാ​യ്മ​യു​മു​ണ്ട്.

അ​തേ​ക്കു​റി​ച്ച് കു​റ​ച്ച് ത​മാ​ശ ക​ല​ര്‍​ത്തി​യാ​ണ് പ​റ​യു​ന്ന​ത്. പ​ല വി​ഷ​യ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രു വി​ഷ​യം അ​ധി​ക​മാ​രും ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും ര​ജി​ഷ പ​റ​യു​ന്നു.

Related posts

Leave a Comment