ശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കണമെന്ന് ഉ​ണ്ണി​ത്താ​ൻ

ചാത്തന്നൂർ : ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സി​ക​ളു​ടെ താ​ൽ​പ​ര്യ​മാ​ണ് സം​ര​ക്ഷി​ക്കേ​ണ്ട​ത്.ദൈ​വ വി​ശ്വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സി.​പി.​എമ്മിന് ​അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശ​മി​ല്ലെന്നും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി സ​മ​രം അ​പ​ഹാ​സ്യമാ​ണെ​ന്നും എഐസിസി അംഗം ഉ​ണ്ണി​ത്താ​ൻ .

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ഴി​മ​തി​ക്കെ​തി​രെ യു.​ഡി.​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ്ണ ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.റാ​ഫേ​ൽ ഇ​ട​പാ​ടി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി​യും മ​ദ്യ ഇ​ട​പാ​ടി​ലൂ​ടെ പി​ണ​റാ​യി വി​ജ​യ​നും അഴിമതിക്കാരാകാൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ ര​മ​ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ്ണ​യി​ൽ ഡോ: ​ജി. പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ൻ, അ​ഡ്വ.​രാ​ജേ​ന്ദ്ര​പ്രസാ​ദ്, കെ.​ചാ​ക്കോസു​ൽ​ഫി​ക്ക​ർ, ത​മ്പി പു​ന്ന​ത്ത​ല, ചാ​ത്ത​ന്നൂ​ർ മു​ര​ളി,പ​ര​വൂ​ർ സ​ജീ​ബ്, സി​സി​ലി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts