ഡോക്ടർമാരുടെ സംശയം, രാമന്‍റെ മരണം കൊലപാതകമോ;  വിവരം പുറത്തായതോടെ മരുമകൻ മുങ്ങി; സംഭവത്തെക്കുറിച്ച് പോലീസിന്‍റെ നിഗമനം ഇങ്ങനെ…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യാ​പി​താ​വ് കൊ​ല്ല​പ്പെ​ട്ടു. മ​രു​മ​ക​ൻ ഒ​ളി​വി​ൽ. പേ​ര​മം​ഗ​ലം ചി​റ്റി​ല​പ്പി​ള്ളി വ്യാ​സ​പീ​ഠം പ​ന്നി​യൂ​ർ വീ​ട്ടി​ൽ രാ​മു എ​ന്ന രാ​മ​ൻ(70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യ മ​രു​മ​ക​ൻ അ​വ​ണൂ​ർ പ​ണി​ക്ക​പ്പ​റ​ന്പി​ൽ സു​നി​ൽ​കു​മാ​ർ എ​ന്ന സു​നി​ലി​ന് (38) വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. വീ​ണു പ​രി​ക്കേ​റ്റെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​മ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം അ​പ​ക​ട​മ​ല്ല കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ ചി​റ്റി​ല​പ്പി​ള്ളി​യി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. രാ​മ​ന്‍റെ ശ​രീ​ര​ത്തി​ൽ വ​ണ്ടി ഇ​ടി​ച്ച പാ​ടു​ണ്ട്. ഇ​ത് സു​നി​ൽ​കു​മാ​ർ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചാ​ണോ എ​ന്ന കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ദൃ​ക്സാ​ക്ഷി​ക​ളൊ​ന്നും ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സു​നി​ൽ​കു​മാ​ർ ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ലെ​ത്തു​ന്പോ​ൾ രാ​മ​ൻ സു​നി​ലി​ന്‍റെ ഭാ​ര്യ​യേ​യും ഭാ​ര്യാ​മാ​താ​വി​നേ​യും മ​ർ​ദ്ദി​ക്കു​ന്ന​ത് ക​ണ്ടു.

സുനിൽ ഇത് ചോ​ദ്യം ചെ​യ്യു​ക​യും തുടർന്ന് തർക്കമുണ്ടാവുകയും ചെയ്തു. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സു​നി​ൽ ഓ​ട്ടോ​യെ​ടു​ത്ത് പോ​കു​ന്പോ​ൾ രാ​മ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് രാ​മ​നെ ഇ​ടി​ച്ചുവെ​ന്നാ​ണ് സം​ശ​യം. എ​ന്നാ​ൽ ഇ​ത് സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കൂ. പേ​രാ​മം​ഗ​ലം സി​ഐ രാ​ജേ​ഷ് മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നേ​ര​ത്തെ നാ​ടു​വി​ട്ടു​പോ​യ രാ​മ​ൻ കു​റ​ച്ചു​കാ​ലം മു​ൻ​പാ​ണ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. വീ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​മ​നെ ബ​ന്ധു​ക്ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് രാ​മ​ൻ മ​രി​ച്ച​ത്. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​മ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളു​ടെ പാ​ടു​ക​ൾ ക​ണ്ടെ​ത്തുകയായിരുന്നു.

Related posts