തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രമേഷ് പിഷാരടി. ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു ഞാൻ ആദ്യം പഠിച്ചിരുന്നത്, പിന്നെ ശനിയും ഞായറും അവധി കിട്ടാൻ വേണ്ടിയാണ് മലയാളം മീഡിയത്തിലേക്ക് മാറിയത്.
എന്റെയൊരു സുഹൃത്തുണ്ടായിരുന്നു ഷൈൻ. ഞാൻ ഏഴരയ്ക്ക് ഒക്കെ സ്കൂളിൽ പോവുമ്പോൾ അവൻ നിന്ന് പല്ല് തേക്കുന്നുണ്ടാവും. അവന് പത്ത് മണിക്കൊക്കെ പോയാൽ മതി. എനിക്ക് അങ്ങനെ അവനോടൊരു അസൂയ.
പിന്നെ ശനിയും ഞായറും ഒക്കെ അവധി. അതാണ് മലയാളം മീഡിയത്തിലേക്ക് മാറാൻ കാരണം. മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ അന്ന് ഇംഗ്ലീഷ് മീഡിയത്തിനൊക്കെ വലിയ ഡിമാൻഡ് ഉള്ള കാലമായിരുന്നു.
ആ സമയത്താണ് ഞാൻ മലയാളത്തിലേക്ക് മാറാൻ നിന്നത്. അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചു എന്നുള്ളതാണ് കാര്യം. അന്ന് അങ്ങനെ ഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുമായിരുന്നു എന്ന് രമേഷ് പിഷാരടി.